Monday, November 21, 2011

നിസ്സഹായത...






കഥയോ,
കവിതയോ അല്ല..ജീവിതം .
എന്തെങ്കിലുമായി തീരാന്‍ പൊരുതുന്ന
മനുഷ്യന്റെ നിസ്സഹായത മാത്രമാണത്‌.

നാം ആശിക്കുന്നതും ,
ദൈവം നിശ്ചയിക്കുന്നതും
റെയില്‍ പാതകള്‍പോല്‍ സമാന്തരം .
എങ്കിലും ,
ആഗ്രഹങ്ങളില്ലാത്ത ,
സ്വപ്‌നങ്ങള്‍ അന്തി ഉറങ്ങാത്ത,
മനുഷ്യ ഹൃദയങ്ങള്‍ ശ്യൂന്യമാണ് .

വികാര വിചാരങ്ങളുടെ
നിഗൂഡമായൊരു ദ്വീപ്‌ .
സുഗന്ധം വഹിക്കുന്ന സ്വപ്നപ്പൂക്കളും
ദുര്‍ഗന്ധം വമിക്കുന്ന ഓര്‍മ്മ തടാകങ്ങളും
ഉണ്ടിവിടെ ,
പ്രതീക്ഷകളെ ,
നീറുന്ന യാഥാര്‍ത്യങ്ങളെ കുഴിച്ചു മൂടിയ
മറവിയുടെ കുഴിമാടങ്ങളും.

ജീവിതമാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ,
നിറഭേതങ്ങള്‍ക്കിടയില്‍
ഇന്നിന്റെ പച്ചയുണ്ട് .
ജീവിക്കുക ....
ഇന്നില്‍ മാത്രം.
ഇന്നലകളിലോ ,
നാളെകളിലോ
അല്ലാതെ .

ആ നിസ്സഹായതയാണ് ജീവിതം .

Wednesday, November 2, 2011

അവശേഷിക്കുന്നത്...







ജീവിതം ഏറെയൊന്നും നല്‍കി
മോഹിപ്പിച്ചിട്ടില്ലിന്നിതുവരെ
പതിരു കളഞ്ഞളന്നെടുത്തപ്പോള്‍
പാതി പകലും,
പാതി രാത്രിയും

പൊടിപിടിച്ചൊരു
പഴയ പുസ്തകം
വായിച്ചതിത്രയേ ഉള്ളു
എന്നതിനടയാളമായി
അരികു മടക്കി വെച്ച
ചില പകലുകള്‍
എഴുതപെട്ടതിന്‍റെ സാക്ഷ്യം പറയാന്‍
മഷി പടര്‍ന്നു കലങ്ങി പോയ
അക്ഷരങ്ങളായും ചില പകലുകള്‍

എന്‍റെ കൂര്‍ത്ത നഖമുന വികൃതമാക്കിയ
താളുകള്‍ പോലെ ബാക്കി പകലുകള്‍
പിന്നെയുണ്ടായിരുന്നത് രാത്രികള്‍

അവിടെ ഞാനും ,
ഇരുട്ടും മാത്രം