Thursday, June 9, 2011

നീ.....




നീ ഒരു കിനാവാണ്
നിശകളില്‍ എന്റ്റെ കണ്ണുകളില്‍ വിശ്രമിക്കുന്നവള്‍
നീ ഒരു പുഞ്ഞിരിയാണ്
ഓര്‍മകളില്‍ എന്റ്റെ ചുണ്ടുകളില്‍ വിരിയുന്നവള്‍
നീ ഒരു കണ്ണീര്‍ കണമാണ്
നോബരങ്ങളില്‍ എന്റ്റെ കവിള്‍ തടത്തിലൂടെ ഊര്ന്നിരങ്ങുന്നവള്‍
നീ ഒരു വിങ്ങലാണ്
ഏകാന്തതകളില്‍ എന്റ്റെ ഇടനെഞ്ചിനു ഭാരമെകുന്നവല്‍
നീ ഒരു തെന്നലാണ്
ഉരുകുമെന്‍ ആത്മാവിനെ വീശി തണുപ്പിക്കുന്നവല്‍
നീ ഒരു നിലാവാണ്‌
ഭയാനകമാമെന്‍ അന്തകാരത്തെ അലിയിക്കുന്നവള്‍
നീ ഒരു മഴയാണ്
ദാഹാര്‍ത്തമായ എന്റ്റെ വേനലിലേക്ക് പെയ്തിരങ്ങുന്നവള്‍

3 comments:

  1. നിലാവ് വഴിയിട്ട വീഥികളിലെന്നും, ഞാന്‍ _
    നിനക്കായ് കാത്തുനിന്നൊരാ കാലങ്ങളിലൊന്നും
    നിരര്‍ത്ഥമായൊരു വാക്കുചൊല്ലാന്‍ പോലു_
    മെത്തിയില്ല നീയൊരുവേള പോലുമീ വഴി ..

    ReplyDelete
  2. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete