Wednesday, November 2, 2011
അവശേഷിക്കുന്നത്...
ജീവിതം ഏറെയൊന്നും നല്കി
മോഹിപ്പിച്ചിട്ടില്ലിന്നിതുവരെ
പതിരു കളഞ്ഞളന്നെടുത്തപ്പോള്
പാതി പകലും,
പാതി രാത്രിയും
പൊടിപിടിച്ചൊരു
പഴയ പുസ്തകം
വായിച്ചതിത്രയേ ഉള്ളു
എന്നതിനടയാളമായി
അരികു മടക്കി വെച്ച
ചില പകലുകള്
എഴുതപെട്ടതിന്റെ സാക്ഷ്യം പറയാന്
മഷി പടര്ന്നു കലങ്ങി പോയ
അക്ഷരങ്ങളായും ചില പകലുകള്
എന്റെ കൂര്ത്ത നഖമുന വികൃതമാക്കിയ
താളുകള് പോലെ ബാക്കി പകലുകള്
പിന്നെയുണ്ടായിരുന്നത് രാത്രികള്
അവിടെ ഞാനും ,
ഇരുട്ടും മാത്രം
Saturday, August 27, 2011
യത്തീംഖാന...
കടം കേറി
വിഷം കഴിച്ചു
വാപ്പയും
ഉമ്മയും
മരിച്ചതില് പിന്നെയാണ്
ഞാന്
വെറും യത്തീമായത്.
ആരോ ദാനം ചെയ്തൊരന്നമുണ്ട്
ഏതോ ചുളിഞ്ഞ
ഉടുപ്പിലേക്ക് ഞാന്
സ്വയം കേറിയപ്പോഴാണ്
കൂടെയുള്ള വിശപ്പാറാത്ത
ഏറെ മുഖങ്ങള് കണ്ടത് .
വിശപ്പും
വേദനയും
ഒന്നിച്ചു ന്ണുന്ന
ഇല്ലായ്മകള്
ഒരുമിച്ചു പങ്കിടെടുക്കുന്ന
ഞങ്ങള് എങ്ങിനെയാണ്
മതിലുകള് പണിതുയര്ത്തുന്ന
നിങ്ങളുടെ ലോകത്തില്
വെറും
യത്തീമുകളാവുന്നത്... ?
Saturday, July 16, 2011
-----മുള്ള് മുരിക്ക്------
എന്റെ മുള്ളുകളെ
നീ ഭയക്കുന്നതെന്തിനു ?
എന്റെ നോവുകളുടെ
മുരടിച്ച ശിഘിരങ്ങളാണ്
ഈ മുള്ളുകള് ...
എന്റെ അരഷിതത്വത്തിന്റെ
കൂര്ത്ത വെളിപ്പെടുത്തലും.
ഇതു രണ്ടും
ഞാന് നിനക്ക് നല്കുനില്ല .
എന്റെ ശിഘിരങ്ങളില്
പൂക്കുന്ന
ഹൃദയത്തിന്റെ
നിറവും
മധുവും
നീയെടുത്തുകൊല്ക...
അതു നിനക്കായ് മാത്രം
ഞാന് ചിന്തിയ
പ്രതിരോധതിന്റെ
മാംസവും ,
രക്തവുമാണ് .
Saturday, July 9, 2011
മണ്ടന്....
പിറകിലൊരു ശവം
ഞാന് ചോദിച്ചു
നീ എന്താ ഇവിടെ
എന്നെ ആരോ കൊന്നു
എന്നെ ഒന്ന് കുഴിചിടാമോ
ഞാനോ
ആരെങ്കിലും
ശരി
ഇന്ന് വിധി
ഒരു വര്ഷം
തടവും
പിഴയും
ഹ ഹ ഹ
ശവം എന്നെ നോക്കി ചിരിച്ചു
ഞാന് പറഞ്ഞില്ലേ
കുഴിച്ചിടാന്
മണ്ടന്
പോലീസ്
എവിടെയും
പോലീസ് തന്നെ
NB: ഖത്തറില് സ്വന്തം റൂമിന് പിന്നില്
ഒരു ശവശരീരം കിടക്കുന്നത് കണ്ടു
പോലീസിനു കാണിച്ചു കൊടുത്ത
മലപ്പുറത്ത് കാരന് ഒരു വര്ഷം തടവും പിഴയും
ഖത്തര് കോടതി വിധി
ഞാന് ചോദിച്ചു
നീ എന്താ ഇവിടെ
എന്നെ ആരോ കൊന്നു
എന്നെ ഒന്ന് കുഴിചിടാമോ
ഞാനോ
ആരെങ്കിലും
ശരി
ഇന്ന് വിധി
ഒരു വര്ഷം
തടവും
പിഴയും
ഹ ഹ ഹ
ശവം എന്നെ നോക്കി ചിരിച്ചു
ഞാന് പറഞ്ഞില്ലേ
കുഴിച്ചിടാന്
മണ്ടന്
പോലീസ്
എവിടെയും
പോലീസ് തന്നെ
NB: ഖത്തറില് സ്വന്തം റൂമിന് പിന്നില്
ഒരു ശവശരീരം കിടക്കുന്നത് കണ്ടു
പോലീസിനു കാണിച്ചു കൊടുത്ത
മലപ്പുറത്ത് കാരന് ഒരു വര്ഷം തടവും പിഴയും
ഖത്തര് കോടതി വിധി
Saturday, June 25, 2011
ഭ്രാന്തന്റ്റെ ജല്പനങ്ങള്
അവന് വിളിച്ചു കൂവി
മരിക്കാന് എനിക്ക് ഭയമില്ല
ഞാന് ചോദിച്ചു
...ജീവിക്കാന് നിനക്ക് ധൈര്യമുണ്ടോ
അവന് ലജിച്ചു തലതാഴ്ത്തി
ജീവിക്കാന് ആര്ക്കാണ് ധൈര്യമുള്ളത്
ഒരു ഭ്രാന്തനെപോലെ
അവന് വിളിച്ചു കൂവി
മരണത്തെക്കാള് ഭയാനകമാത്രേ ജീവിതം
ഒരു ഭ്രാതന്റ്റെ ജല്പനങ്ങള്ക്ക്
ആരും ചെവികൊടുത്തില്ല
അല്ലെങ്കിലും
സത്യങ്ങല്ക്കിവിടെ എന്തുവില
Thursday, June 9, 2011
നീ.....

നീ ഒരു കിനാവാണ്
നിശകളില് എന്റ്റെ കണ്ണുകളില് വിശ്രമിക്കുന്നവള്
നീ ഒരു പുഞ്ഞിരിയാണ്
ഓര്മകളില് എന്റ്റെ ചുണ്ടുകളില് വിരിയുന്നവള്
നീ ഒരു കണ്ണീര് കണമാണ്
നോബരങ്ങളില് എന്റ്റെ കവിള് തടത്തിലൂടെ ഊര്ന്നിരങ്ങുന്നവള്
നീ ഒരു വിങ്ങലാണ്
ഏകാന്തതകളില് എന്റ്റെ ഇടനെഞ്ചിനു ഭാരമെകുന്നവല്
നീ ഒരു തെന്നലാണ്
ഉരുകുമെന് ആത്മാവിനെ വീശി തണുപ്പിക്കുന്നവല്
നീ ഒരു നിലാവാണ്
ഭയാനകമാമെന് അന്തകാരത്തെ അലിയിക്കുന്നവള്
നീ ഒരു മഴയാണ്
ദാഹാര്ത്തമായ എന്റ്റെ വേനലിലേക്ക് പെയ്തിരങ്ങുന്നവള്
നീ.....
നീ ഒരു കിനാവാണ്
നിശകളില് എന്റ്റെ കണ്ണുകളില് വിശ്രമിക്കുന്നവള്
നീ ഒരു പുഞ്ഞിരിയാണ്
ഓര്മകളില് എന്റ്റെ ചുണ്ടുകളില് വിരിയുന്നവള്
നീ ഒരു കണ്ണീര് കണമാണ്
നോബരങ്ങളില് എന്റ്റെ കവിള് തടത്തിലൂടെ ഊര്ന്നിരങ്ങുന്നവള്
നീ ഒരു വിങ്ങലാണ്
ഏകാന്തതകളില് എന്റ്റെ ഇടനെഞ്ചിനു ഭാരമെകുന്നവല്
നീ ഒരു തെന്നലാണ്
ഉരുകുമെന് ആത്മാവിനെ വീശി തണുപ്പിക്കുന്നവല്
നീ ഒരു നിലാവാണ്
ഭയാനകമാമെന് അന്തകാരത്തെ അലിയിക്കുന്നവള്
നീ ഒരു മഴയാണ്
ദാഹാര്ത്തമായ എന്റ്റെ വേനലിലേക്ക് പെയ്തിരങ്ങുന്നവള്
Subscribe to:
Posts (Atom)



