Monday, April 25, 2011

എനിക്ക് പറയാനുള്ളത്




എനിക്ക് പറയാനുള്ളത്
എല്ലാം
നിശബ്ദമായി കേള്‍പ്പു
ഇടറിയ കാലൊച്ചകള്‍
മുറിയുന്ന ഗദ്ഗദങ്ങള്‍
പതറിയ സ്വരങ്ങള്‍
അലറുന്ന നോവുകള്‍
കേള്‍ക്കാം എല്ലാം ഒന്നിച്ച്
പക്ഷെ എനിക്ക് പറയാനുള്ളത്
മറ്റൊന്നായിരുന്നു
ഒരിക്കലും വിരുന്നു വരാത്ത
വിശപ്പിനും
സ്വാഗതമോതാത്ത സ്വപ്നത്തിനും
ഞാന്‍ വഴിമാറി കൊടുത്തീട്ടില്ല
കാലം കയ്യിലോതുക്കിയ
യാഥാര്ത്യങ്ങളെ
നെഞ്ചോടടക്കിയതെ ഉള്ളു
പാതിവെന്തു ചവച്ചിറക്കിയ
സത്യങ്ങള്‍ ദഹിക്കാതെ
തികട്ടി വരികയാണ്...
ഇപ്പോഴും
എന്നീട്ടും ഞാന്‍ പറഞ്ഞത്
മറ്റൊന്നായിരുന്നു

1 comment:

  1. പ്രിയ സാലിമോന്‍,
    ബ്ലോഗിന്‍റെ പേര്‍ നന്നായിരിക്കുന്നു.നിങ്ങള്‍ കുറിച്ചിട്ട
    തോന്ന്യാക്ഷരങ്ങളും.നല്ല തുടക്കം!!!
    താങ്കളുടെ സന്ദേശങ്ങളും,കവിത ശകലങ്ങളും പലപ്പോഴും
    ഈയുള്ളവന്‍ കടമെടുക്കാറുണ്ട്‌.എഴുതുക...വീണ്ടും!!!
    താങ്കളുടെ ഈ ബ്ലോഗ്‌ എഴുത്തിനു ആയിരമായിരം ആശംസകള്‍!!!
    ഷിഹാദ് മുഹമ്മദ്‌

    ReplyDelete