നീ തന്നെ പറയു
എന്താണ് സംഭവിച്ചത്
വ്യക്ത്തമായൊരു ഉത്തരം
ഞാന്‍ ആഗ്രഹിക്കുന്നില്ല
അല്ലെങ്കിലും
ചോദ്യങ്ങള്‍ക്കാണല്ലോ പ്രസക്ത്തി
വളരെ
നേര്‍ത്തുപെയ്യുന്നൊരു മഴ
നാട്ടുവഴികളിലെ
പതിഞ്ഞ രാത്രി താളങ്ങള്‍
വിരസമായൊരു നോവലിലെ
ആകാംക്ഷയില്ലാത്ത അന്ത്യം
മഴ, വെയില്‍,
വെയില്‍, മഴ,
ഞാന്‍ ആദ്യമേ പറഞ്ഞില്ലേ ??
കാര്യങ്ങള്‍ ഉദ്ദേശിച്ചപോലെ അല്ല
പോകുന്നതെന്ന്
വയലറ്റ് പൂക്കള്‍
ഇഷ്ട്ടമാണോ ??
പുലര്‍ച്ചെ
ഞാന്‍ കണ്ട സ്വപ്നം
എന്തായിരുന്നുവെന്ന്
പലവട്ടമാലോചിചീട്ടും
ഓര്‍മ്മ വരുന്നില്ല
kollam nannayittundu
ReplyDelete