Tuesday, May 3, 2011
ഇരുട്ട് ....
ഇന്നലെ ....
ഞാന്‍ നോക്കുമ്പോള്‍ അവള്‍ ഇരുട്ടിലേക്ക് നടക്കുകയായിരുന്നു
എന്നാലും അവളുടെ മുഖത്ത് ഒരു വശ്യമായ ചിരിയുണ്ടായിരുന്നു
ആരെയും ത്രസിപ്പിക്കുന്ന നോട്ടവും
കണ്ണുകള്‍ക്ക് കാന്തികമായ ശക്തിയുണ്ടായിരുന്നു
അന്തരീഷത്തില്‍ മുല്ല പൂവിന്റ്റെ ഗന്ധം നിറയുന്നു ഒപ്പം സീല്‍ക്കരങ്ങളും
ഞാന്‍ ഇരുട്ടിനെ വകഞ്ഞു മാറ്റി
റയില്‍വേ സ്റേഷന്‍ ലകഷ്യമാകി നടന്നു
ഇന്ന് .....
ഇന്നും ഞാന്‍ അവളെ കാണുമ്പോള്‍ അവള്‍ ഇരുട്ടിലേക്ക് നടക്കുകയായിരുന്നു
ആ മുഖത്തെ വശ്യമായ ചിരി ഇന്നും ഉണ്ടെങ്കിലും
പ്രസരിപ്പിനു കുറവുണ്ടായിരുന്നു
ത്രസിപ്പിക്കുന്ന നോട്ടം ദയനീയമായി മാറിയിരിക്കുന്നുവോ
അന്തരീഷത്തില്‍ മുല്ലപ്പൂവിന്റ്റെ ഗന്ധം ഉയരുന്നു
സീല്കാരങ്ങള്‍ക്ക് പകരം ഇരുളിന്റ്റെ മറവില്‍ നിന്നും
കീറ തുണിയില്‍ കിടന്ന കുഞ്ഞിന്റ്റെ രോദനം ഉയരുന്നു
അവളൊന്നു ഞരങ്ങിയോ വേദനയോടെ ?
അതൊരു നിശ്വാസമായി പുറത്തേക്കു വന്നു എന്ന് തോന്നി
ഇരുളില്‍ നിന്നും പുറത്തു വന്ന അവള്‍ ആ കുഞ്ഞിനേയും എടുത്തു
അടുത്തു കണ്ട ചായകട ലക്ഷ്യമാക്കി നടക്കുമ്പോള്‍
അവളുടെ മുഖത്തു ഒരു സംതൃപ്തി ഞാന്‍ കണ്ടു
ഞാന്‍ എന്റ്റെ ട്രെയിന്‍ ലക്‌ഷ്യം വെച്ചു നീങ്ങി തുടങ്ങിയിരുന്നു
നാളെ ......
അവള്‍ ഇരുട്ടിലേക്ക് നടന്നില്ല
അവള്‍ ആരെയോ കാത്തിരിക്കുകയായിരുന്നു
ചെവിയില്‍ ചേര്‍ത്തു വെച്ച മൊബയില്‍ ഫോണില്‍ ആയിരുന്നു അവളുടെ ശ്രദ്ധ
ഞാന്‍ കണ്ടു അവളുടെ ചുളിവുകള്‍ വീണ മുഖം
വായില്‍ ചവച്ചരച്ച പുകയിലയുടെ കറ
മുല്ല പൂവിന്റ്റെ ഗന്ധം മാത്രം അവിടെ മായാതെ തളം കെട്ടിനില്‍ക്കുന്നു
ഇരുട്ടിനെ കീറി മുറിച്ചു വന്ന ആടമ്പര കാരില്‍നിന്നും ഇറങ്ങിവന്ന പെണ്‍കുട്ടി
ആ ശോഷിച്ച കൈകളിലേക്ക് എറിഞ്ഞു കൊടുത്ത നോട്ടുകള്‍ എണ്ണി തിട്ടപെടുത്തുമ്പോള്‍
ആ മുഖത്ത് പഴയ വശ്യത
കണ്ണുകളില്‍ കഴുകന്റ്റെ കൌശലം
അവള്‍ വെളിച്ചത്തിലേക്ക് നടക്കുമ്പോള്‍ ആ പെണ്‍കുട്ടി
അവളുടെ മറപറ്റി നടക്കുകയായിരുന്നു
അവള്‍ക്കു ആ കീരത്തുണിയിലെ കുഞ്ഞിന്റ്റെ മുഖമായിരുന്നു
പക്ഷെ.......
അവളില്‍ നിന്നും രോദനം ഉയര്‍ന്നില്ല...
എന്നാലും അവള്‍ ഇടയ്ക്കിടെ കണ്ണുകള്‍ തുടക്കുന്നുണ്ടായിരുന്നു
അടുത്ത ആടമ്പര കാര്‍ വരുന്നത് വരെ ആ കണ്ണുനീര്‍
ആരും കാണാതിരിക്കാന്‍ വേണ്ടി മാത്രം
ഞാന്‍ എത്തുമ്പോള്‍ എന്റ്റെ ട്രെയിന്‍ ഒരു ചൂളം വിളിയോടെ
പോകാന്‍ ഒരുങ്ങുകയായിരുന്നു...
Subscribe to:
Post Comments (Atom)
No comments:
Post a Comment