Monday, May 30, 2011

അവള്‍ഞാന്‍ അവളോട്‌ ഒന്നും ചോതിക്കാരില്ല
ചോതിച്ചാല്‍ അവള്‍ നുണ പറയും
നുണയാണെന്ന് മനസിലാകുമ്പോള്‍ എനിക്ക് സങ്കടം വരും
എന്തിനാ വെറുതെ ഈ സങ്കടം
പരസ്പരം വിശ്വാസമില്ലെങ്കില്‍ പിന്നെ എന്തിനാ
എന്നാലും എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു
...........അവളെ ...........

Friday, May 20, 2011

ധന്യമീ ജീവിതം
മഴ പെയ്ത വഴികളിലൂടെ
കിനാക്കളുടെ ഭാണ്ഡം ചുമന്നു
നമ്മള്‍ അകലുന്നതെന്തിനു
ഈ ഇടവഴിയിലെ ആയിരം വര്‍ണങ്ങളിലെ
പ്രണയത്തെ മറക്കുന്നതെന്തിനു
കാതോട് കിന്നരിക്കുന്ന മഴ
കാറ്റിനോട് കളവു മാത്രം പറഞ്ഞു
മടിച്ചു നില്‍ക്കുന്നത്‌ എന്തിനു
അല്ലെങ്കില്‍ ....... സന്ധ്യകളില്‍
ഞാന്‍ പ്രണയിക്കുന്ന ചിത്ര ശലഭങ്ങളില്‍
നിന്റ്റെ കവിതകള്‍ തെളിയാങ്ങതെന്ത്‌
അറിയില്ലെനിക്ക്‌
എങ്കിലും ഞാന്‍ കരുതിയില്ല
ഒരു വെയിലും .... ഒരു മഴയും ബാക്കിയാക്കി
നമ്മള്‍ അകന്നു പോകുമെന്ന് ..... എങ്കിലും
ഓര്‍മ്മകള്‍ തഴുകുന്ന തീരത്ത് നിന്നും
മഞ്ഞു തുള്ളിയുടെ നൈര്‍മല്ല്യമുള്ള
നിന്നോട് ചേരുവാന്‍ എന്‍
മൌന നൊമ്പരങ്ങളെ അനുവദിക്കുക..
തെളിയട്ടെ ഇനിയൊരു ജന്മത്തില്‍
നെയ്തിരിയായി ഈ മണ്ണില്‍
എന്‍ ജീവിതം......
ഉണരട്ടെ എന്‍ ചിന്തകള്‍ ,
മനുഷ്യ മനസ്സുകളില്‍ പ്രകാശത്തിന്‍
കണികകള്‍ വിതറിടട്ടെ
നീ എന്‍ സ്വന്തമെങ്കില്‍ മറക്കുന്നു ഞാനെന്‍
ഹൃദയനൊമ്പരവും കണ്ണുനീര്‍ പാടുകളും.
ഇനിയൊരിക്കലും അകലാതിരുന്നെന്കില്‍
ധന്യമീ ജീവിതം ധന്യമീ ജീവിതം

Thursday, May 19, 2011

പ്രണയത്തിനൊടുവില്‍
മഴ എനിക്കിഷ്ട്ടമാണ് ...........
മഴയിലൂടെ ഞാന്‍ അനുഭവിക്കുന്നത്
മഞ്ഞകിളിയുടെ സംഗീതമായിരുന്നു
ശലഭത്തിന്റ്റെ സംഗീതമായിരുന്നു
പുക്കളുടെ സൌരാഭ്യമായിരുന്നു
മരണത്തിന്റ്റെ ഗന്ധമായിരുന്നു
പ്രിയപ്പെട്ടവരുടെ സ്നേഹമായിരുന്നു
ദുഖാത്മകമായ വേര്‍പിരിയലിന്റ്റെ നൊമ്പരമാണ് മഴ
മഴ മേഘങ്ങലോഴിഞ്ഞ ആകാശത്ത്‌ നിന്ന് ഞാന്‍
നിന്നെ മാത്രമേ ഉറ്റു നോക്കുന്നുള്ളൂ എന്നറിഞ്ഞീട്ടും
ആത്മാവുകളുടെ ലോകത്ത്‌ മൌനമായി
ചിരിക്കുന്നതും കരയുന്നതും നിനക്ക് വേണ്ടി മാത്രമാണെന്ന് എന്നറിഞ്ഞീട്ടും
എന്നെ ഓര്‍ക്കാന്‍ നീ മറന്നു പോയതെന്തേ
പറയു നീ എന്നെ സ്നേഹിചിരുന്നില്ലേ ........ഒരിക്കല്‍ പോലും
വീണ്ടും വീണ്ടും പുക്കുന്ന നീലകുരുഞ്ഞികളെ കാത്തിരിക്കും പോലെ
എന്റ്റെ മനസും കാത്തിരിക്കുകയാണ് .....ഇനി ഒരു ജന്മത്തിനായി
എനിക്കെന്റ്റെ ജീവനേക്കാള്‍ വിലപ്പെട്ടതായിരുന്നു നീ
വര്‍ഷങ്ങളോളം നെമ്പെടുത് എനിക്ക് കിട്ടിയ ജന്മസാഫലല്യം
ഇനി ഒരു പക്ഷെ ............
ഒരു ജീവിതം മുഴുവന്‍ നീ മാത്രം എന്റ്റെ സ്വന്തമായിരുന്നെന്കില്‍
അത്രക്ക്‌ ഞാന്‍ എന്നെ സ്നേഹിച്ചിരുന്നു
അറിയാം എനിക്കത്‌ .......... പക്ഷെ .......
കലാലയ ഇടനാഴികളിലെവിടെയോ വെച്ചായിരുന്നു
നീ എന്റ്റെ മനസിലേക്ക്‌ കടന്നു വന്നത്
നീ എന്റ്റെ ആരാണെന്ന് ചോതിച്ചാല്‍ അറിയില്ല
ഇന്നോളം ചന്ങാതിയായും ......കാമുകിയായും
എന്റ്റെ മനസ്സില്‍ നീ ഉണ്ടായിരുന്നു .....എന്നീട്ടും .
നീ എന്തിനാ ഒന്നും പറയാതെ പോയത്‌
അറിയുക ........നീ ഇപ്പോഴും എന്റ്റെ ഹൃതയത്തില്‍ ജീവിക്കുന്നു
എന്റ്റെ പഴയ കിലുക്കാം പെട്ടിയായി

എന്നെന്‍ ഏകാന്തതയില്‍ നിന്‍ സ്വരം നിറഞ്ഞു
അന്നെന്‍ ഹൃതയത്തില്‍ നിന്‍ പേര് ഞാന്‍ എഴുതി വെച്ചു
എന്നിനി ഒരു മൊഴി നിന്‍ ചുണ്ടില്‍ നിറയും
അന്നെന്‍ കാത്തിരിപ്പിന്‍ മൌനം നീ തിരിച്ചറിയും
കാത്തിരിക്കുന്നു വരില്ലെന്ന് അറിയാമായിരുന്നീട്ടും
വരും ജന്മങ്ങളില്‍ നാം ആരൊക്കെ ആയാലും ...
ഞാന്‍ നിന്നെയും ....നീ എന്നെയും
തിരിച്ചറിയണമെന്ന പ്രാര്‍ഥനയോടെ

Saturday, May 14, 2011

വൃദ്ധ സദനത്തിലെ കട്ടില്‍
വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ കവാടം കടക്കുമ്പോള്‍
അവരെന്റ്റെ മുഖത്തേക്ക് നോക്കിയ
അതേ ദയനീയതയായിരുന്നു എന്റ്റെ കണ്ണുകളില്‍
ഒരിക്കല്‍ ഞാന്‍ ഒരുക്കിയ കട്ടില്‍
ഇവര്‍ എനിക്ക് വേണ്ടി ഒരുക്കുന്നു
നാളെ
ഇവര്‍ക്കുവേണ്ടി ഈ കട്ടിലൊരുക്കാന്‍ വിധിക്കപെട്ട കുരുന്നുകള്‍
എന്റ്റെ തൊലി ചുളിഞ്ഞ കൈകളില്‍ ചുംബിച്ചു
നടന്നു നീങ്ങുബോള്‍ ഞാന്‍ ഓര്‍ത്തു
നോട്ടു കെട്ടിന്റ്റെ ബലത്തില്‍
കുടുംബകല്ലറ പോലെ ദൃടമാകുകയാണല്ലോ
ഈ കട്ടിലും

Wednesday, May 4, 2011

ഇയ്യാം പാറ്റകള്‍

പിറന്നു മരിക്കുന്ന സന്ധ്യാ ദീപത്തിന്‍
അരികിലിരുന്നു
മിഴികളില്‍ സ്നേഹവുമായി
ഇലഞ്ഞി പൂ മണക്കുന്ന മുടിയഴിച്
പട്ടുചേല ചുറ്റി
മണ്ണിന്റ്റെ ആര്‍ദ്ര ഗന്ധവുമാവാഹിച്
എന്റ്റെ ഹൃതയത്തിലൂടെ
നീ പെയിതിറങ്ങുന്നു ...

ഒടുവിലെ സന്ധ്യയും വിടപറയുമ്പോള്‍
മറ്റൊരു പ്രഭാതത്തിനു വേണ്ടി
കാത്തുനില്‍ക്കാന്‍ മനസുവരാതെ
കത്തുന്ന വിളക്കിന്റ്റെ
നിഴല്‍ വെട്ടത്തിനരികില്‍
മിഴിനീര്‍ ചാലുകളില്‍
ഉടക്കിവലിക്കുന്ന പ്രാണന്റ്റെ
സ്നിക്ത ഭാവങ്ങളെ വകവെക്കാതെ
യാതാര്ത്യങ്ങളുടെ വെളിച്ചത്തിലേക്ക്
ഒരു യാത്ര ........ വ്യര്‍ത്തമീ യാത്ര

Tuesday, May 3, 2011

ഇരുട്ട് ....
ഇന്നലെ ....


ഞാന്‍ നോക്കുമ്പോള്‍ അവള്‍ ഇരുട്ടിലേക്ക് നടക്കുകയായിരുന്നു
എന്നാലും അവളുടെ മുഖത്ത് ഒരു വശ്യമായ ചിരിയുണ്ടായിരുന്നു
ആരെയും ത്രസിപ്പിക്കുന്ന നോട്ടവും
കണ്ണുകള്‍ക്ക് കാന്തികമായ ശക്തിയുണ്ടായിരുന്നു
അന്തരീഷത്തില്‍ മുല്ല പൂവിന്റ്റെ ഗന്ധം നിറയുന്നു ഒപ്പം സീല്‍ക്കരങ്ങളും
ഞാന്‍ ഇരുട്ടിനെ വകഞ്ഞു മാറ്റി
റയില്‍വേ സ്റേഷന്‍ ലകഷ്യമാകി നടന്നു


ഇന്ന് .....


ഇന്നും ഞാന്‍ അവളെ കാണുമ്പോള്‍ അവള്‍ ഇരുട്ടിലേക്ക് നടക്കുകയായിരുന്നു
ആ മുഖത്തെ വശ്യമായ ചിരി ഇന്നും ഉണ്ടെങ്കിലും
പ്രസരിപ്പിനു കുറവുണ്ടായിരുന്നു
ത്രസിപ്പിക്കുന്ന നോട്ടം ദയനീയമായി മാറിയിരിക്കുന്നുവോ
അന്തരീഷത്തില്‍ മുല്ലപ്പൂവിന്റ്റെ ഗന്ധം ഉയരുന്നു
സീല്കാരങ്ങള്‍ക്ക് പകരം ഇരുളിന്റ്റെ മറവില്‍ നിന്നും
കീറ തുണിയില്‍ കിടന്ന കുഞ്ഞിന്റ്റെ രോദനം ഉയരുന്നു
അവളൊന്നു ഞരങ്ങിയോ വേദനയോടെ ?
അതൊരു നിശ്വാസമായി പുറത്തേക്കു വന്നു എന്ന് തോന്നി
ഇരുളില്‍ നിന്നും പുറത്തു വന്ന അവള്‍ ആ കുഞ്ഞിനേയും എടുത്തു
അടുത്തു കണ്ട ചായകട ലക്ഷ്യമാക്കി നടക്കുമ്പോള്‍
അവളുടെ മുഖത്തു ഒരു സംതൃപ്തി ഞാന്‍ കണ്ടു
ഞാന്‍ എന്റ്റെ ട്രെയിന്‍ ലക്‌ഷ്യം വെച്ചു നീങ്ങി തുടങ്ങിയിരുന്നു


നാളെ ......


അവള്‍ ഇരുട്ടിലേക്ക് നടന്നില്ല
അവള്‍ ആരെയോ കാത്തിരിക്കുകയായിരുന്നു
ചെവിയില്‍ ചേര്‍ത്തു വെച്ച മൊബയില്‍ ഫോണില്‍ ആയിരുന്നു അവളുടെ ശ്രദ്ധ
ഞാന്‍ കണ്ടു അവളുടെ ചുളിവുകള്‍ വീണ മുഖം
വായില്‍ ചവച്ചരച്ച പുകയിലയുടെ കറ
മുല്ല പൂവിന്റ്റെ ഗന്ധം മാത്രം അവിടെ മായാതെ തളം കെട്ടിനില്‍ക്കുന്നു
ഇരുട്ടിനെ കീറി മുറിച്ചു വന്ന ആടമ്പര കാരില്‍നിന്നും ഇറങ്ങിവന്ന പെണ്‍കുട്ടി
ആ ശോഷിച്ച കൈകളിലേക്ക് എറിഞ്ഞു കൊടുത്ത നോട്ടുകള്‍ എണ്ണി തിട്ടപെടുത്തുമ്പോള്‍
ആ മുഖത്ത് പഴയ വശ്യത
കണ്ണുകളില്‍ കഴുകന്റ്റെ കൌശലം
അവള്‍ വെളിച്ചത്തിലേക്ക് നടക്കുമ്പോള്‍ ആ പെണ്‍കുട്ടി
അവളുടെ മറപറ്റി നടക്കുകയായിരുന്നു
അവള്‍ക്കു ആ കീരത്തുണിയിലെ കുഞ്ഞിന്റ്റെ മുഖമായിരുന്നു
പക്ഷെ.......
അവളില്‍ നിന്നും രോദനം ഉയര്‍ന്നില്ല...
എന്നാലും അവള്‍ ഇടയ്ക്കിടെ കണ്ണുകള്‍ തുടക്കുന്നുണ്ടായിരുന്നു
അടുത്ത ആടമ്പര കാര്‍ വരുന്നത് വരെ ആ കണ്ണുനീര്‍
ആരും കാണാതിരിക്കാന്‍ വേണ്ടി മാത്രം

ഞാന്‍ എത്തുമ്പോള്‍ എന്റ്റെ ട്രെയിന്‍ ഒരു ചൂളം വിളിയോടെ
പോകാന്‍ ഒരുങ്ങുകയായിരുന്നു...