Thursday, February 20, 2014

ശ്മശാനം

മൂകമായിരുന്നു ആ ശ്മശാനം
എന്തിനായിരിക്കാം ശ്മശാനങ്ങൾക്ക്
ഇരുമ്പ് വാതിലുകൾ ?
ആത്മാക്കൾ പടിയിറങ്ങി
പോകാതിരിക്കാനോ ?
തുരുബെടുത്ത കമ്പികൾ ആയിരുന്നു .
എങ്കിലും
ആ വിരലുകളുടെ നനവും
നിശ്വാസത്തിന്റ്റ്റെ ചൂടും
ഇപ്പോഴും
ആ കമ്പികൾക്ക് ഉണ്ടായിരിക്കും .
കാരണം
അന്ന് വരെ ആ ശ്മാശനത്തിലെ
ആരും കണ്ടിരിക്കാൻ ഇടയില്ല .
പ്രണയം ശരീരങ്ങളുപേക്ഷിച്ചു
ആത്മാക്കളിലേക്ക് അലിഞ്ഞു ചേരുന്നത് .

ശ്മാശാനങ്ങൾക്ക് വാതിലുകൾ
ആവശ്യം തന്നെയാണ് .

ഫെബ്രുവരി പതിനാല്


ഇന്ന് ഫെബ്രുവരി പതിനാല് 
ഇന്നാണത്രേ പ്രണയദിനം 

നീ അറിഞ്ഞില്ലെങ്കിലും
നിന്നോടുള്ള പ്രണയം 
ഇപ്പോഴും ഒടുങ്ങാതെ 
മിടിക്കുന്നുണ്ടുള്ളിൽ 

എന്നെ പ്രണയിച്ചിട്ടും
നിനക്കൊരു കവിത പോലും 
എഴുതാനാവുന്നില്ലേടാ 
എന്ന് അവൾ .
അന്ന് അവൾക്കു വേണ്ടി 
ഞാൻ എഴുതിയത് പോലൊരു 
പ്രണയ മഹാ കാവ്യം 
പിന്നീടു ഒരിക്കൽ പോലും 
വീണ്ടും എഴുതാൻ തോന്നിയിട്ടില്ല .

പക്ഷെ ,
ഞാൻ എഴുതിയ കവിതകളെല്ലാം 
പൈങ്കിളി ആണെന്ന് അവൾ 
വെട്ടി തിരുത്തലുകൾക്കൊടുവിൽ 
ബാക്കിയായത് വിരഹം മാത്രം .

ചുരുട്ടി കൂട്ടി വലിച്ചെറിഞ്ഞത് 
അവളുടെ മുഖത്തേക്കായിരുന്നു 
തിരിച്ചു നടക്കുമ്പോൾ 
ഒരു പിൻ വിളി പ്രതീക്ഷിച്ചിരുന്നു 
കവിതേ ..
നീ പോലും ....!

ഈ കാമുകൻമാരെന്നും 
വിഡ്ഢികൾ ആകുന്നതെന്തുകൊണ്ടാണ് ?

ഇന്നു എഴുതാനിരിക്കുമ്പോൾ 
എനിക്കറിയാം ,
പ്രണയമേ നീയെന്റെ കൂടെയില്ലെന്നു 
കവിതേ ..
നീയും .