Thursday, February 20, 2014

ശ്മശാനം

മൂകമായിരുന്നു ആ ശ്മശാനം
എന്തിനായിരിക്കാം ശ്മശാനങ്ങൾക്ക്
ഇരുമ്പ് വാതിലുകൾ ?
ആത്മാക്കൾ പടിയിറങ്ങി
പോകാതിരിക്കാനോ ?
തുരുബെടുത്ത കമ്പികൾ ആയിരുന്നു .
എങ്കിലും
ആ വിരലുകളുടെ നനവും
നിശ്വാസത്തിന്റ്റ്റെ ചൂടും
ഇപ്പോഴും
ആ കമ്പികൾക്ക് ഉണ്ടായിരിക്കും .
കാരണം
അന്ന് വരെ ആ ശ്മാശനത്തിലെ
ആരും കണ്ടിരിക്കാൻ ഇടയില്ല .
പ്രണയം ശരീരങ്ങളുപേക്ഷിച്ചു
ആത്മാക്കളിലേക്ക് അലിഞ്ഞു ചേരുന്നത് .

ശ്മാശാനങ്ങൾക്ക് വാതിലുകൾ
ആവശ്യം തന്നെയാണ് .

ഫെബ്രുവരി പതിനാല്


ഇന്ന് ഫെബ്രുവരി പതിനാല് 
ഇന്നാണത്രേ പ്രണയദിനം 

നീ അറിഞ്ഞില്ലെങ്കിലും
നിന്നോടുള്ള പ്രണയം 
ഇപ്പോഴും ഒടുങ്ങാതെ 
മിടിക്കുന്നുണ്ടുള്ളിൽ 

എന്നെ പ്രണയിച്ചിട്ടും
നിനക്കൊരു കവിത പോലും 
എഴുതാനാവുന്നില്ലേടാ 
എന്ന് അവൾ .
അന്ന് അവൾക്കു വേണ്ടി 
ഞാൻ എഴുതിയത് പോലൊരു 
പ്രണയ മഹാ കാവ്യം 
പിന്നീടു ഒരിക്കൽ പോലും 
വീണ്ടും എഴുതാൻ തോന്നിയിട്ടില്ല .

പക്ഷെ ,
ഞാൻ എഴുതിയ കവിതകളെല്ലാം 
പൈങ്കിളി ആണെന്ന് അവൾ 
വെട്ടി തിരുത്തലുകൾക്കൊടുവിൽ 
ബാക്കിയായത് വിരഹം മാത്രം .

ചുരുട്ടി കൂട്ടി വലിച്ചെറിഞ്ഞത് 
അവളുടെ മുഖത്തേക്കായിരുന്നു 
തിരിച്ചു നടക്കുമ്പോൾ 
ഒരു പിൻ വിളി പ്രതീക്ഷിച്ചിരുന്നു 
കവിതേ ..
നീ പോലും ....!

ഈ കാമുകൻമാരെന്നും 
വിഡ്ഢികൾ ആകുന്നതെന്തുകൊണ്ടാണ് ?

ഇന്നു എഴുതാനിരിക്കുമ്പോൾ 
എനിക്കറിയാം ,
പ്രണയമേ നീയെന്റെ കൂടെയില്ലെന്നു 
കവിതേ ..
നീയും .

Wednesday, April 24, 2013

ഞാൻ.... ( നീ അറിയാതെ പോയത് )



ആ നഗര മദ്ധ്യത്തിലൂടെ ഞാൻ അതിവേഗം നടന്നു ഇരുള് വീഴുന്നതിനു മുന്നേ കണ്ടുപിടിക്കണം ഇല്ലെങ്കിൽ ഈ വലിയ നഗരത്തിൽ ഇരുളിൽ ഞാൻ ഒറ്റക്കായി പോകും എന്തൊരു തിരക്കാണ് ഈ നഗരത്തിനും നഗരത്തിലെ മനുഷ്യര്ക്കും കൂകി വിളിച്ചു ചീറിപായുന്ന വാഹനങ്ങൾ ഞാൻ റോഡിന്റ്റെ അരികു ചേർന്ന് വേഗത്തിൽ നടന്നു വലിയ കെട്ടിട സമുച്ചയങ്ങൾ, വഴിയോര കച്ചവടക്കാർ നാല് ചക്രമുള്ള തള്ളുവണ്ടിയിൽ അന്നന്നത്തെ അന്നത്തിനായി ചെറുകിട കച്ചവടം നടത്തുന്നവർ ഒട്ടിയ വയറുമായി കീറി പറിഞ്ഞ വസ്ത്രം ധരിച്ചു അന്യന്റ്റെ ചില്ലറ തുട്ടിനായി കൈനീട്ടുന്നവരും കുറവല്ല ഈ വലിയ നഗരത്തിൽ
ഒന്നോർത്താൽ മണ്ടത്തരമായി ഒരു ശരിയായ അഡ്രസ്‌ പോലുമില്ലാതെ ഇറങ്ങി തിരിക്കരുതായിരുന്നു പക്ഷെ വന്നല്ലേ പറ്റു എനിക്ക് കണ്ടല്ലേ പറ്റു പണ്ടെങ്ങോ ഒരു സൌഹൃത സംഭാഷണത്തിനിടയിൽ പറഞ്ഞു തന്ന ഓർമ്മകൾ ഉണ്ട് മനസ്സിൽ അല്ലെങ്കിലും അവളുടെ വാക്കുകൾ എന്നും ഞാൻ മനസ്സിൽ സൂക്ഷിചിരുന്നല്ലോ ഒരിക്കലും മാഞ്ഞുപോകാതെ അവളുടെ മുഖം പോലെ അത്രക്കും എനിക്ക് പ്രിയപെട്ടതല്ലേ അവൾ ഇതുതന്നെയാണെന്ന് തോന്നുന്നു പറഞ്ഞ ലക്ഷണങ്ങൾ വെച്ച് നോക്കിയാല ഇത് തന്നെ ആരോടെങ്കിലും ഒന്ന് ചോദിക്കാ മെന്നു വെച്ചാൽ ആരും എന്നെ കണ്ട ഭാവം പോലും നടിക്കുന്നില്ല അതിലെ വന്ന ഒരു മധ്യവയസ്ക്കാൻ എന്റ്റെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി പെട്ടന്ന് എന്തോ ഓർത്ത്‌ ഭയന്നെന്ന പോലെ അതിവേഗം തിരിഞ്ഞു നടന്നു ഒരു വൃത്തികെട്ട പട്ടി എന്നെ നോക്കി ഒന്ന് മുരളുകമാത്രം ചെയ്തു പിറകിലേക്ക് നടന്നു
ഞാൻ രണ്ടും കല്പ്പിച്ചു അകത്തേക്ക് കടന്നു ഗൈറ്റ് കടന്നു ഉള്ളിലേക്ക് കയറിയപ്പോൾ ചെടികല്ക്ക് നനച്ചു കൊണ്ടിരുന്ന കുട്ടി ഒന്ന് തിരഞ്ഞു നോക്കുക മാത്രം ചെയ്തു ഞാൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ അവൾ അവളുടെ ജോലിയിൽ മുഴുകി പത്രത്തിൽ ചൂടുള്ള വാർത്തകൾ പറത്തുന്നതിനിടയിൽ ആ മധ്യവയസ്കനും എന്നെ കണ്ടതായി നടിച്ചില്ല ഞാൻ അകത്തേക്ക് കടന്നു
അതൊരു കിടപ്പ് മുറിയായിരുന്നു വെളുത്ത വിരിപ്പിൽ ഇളം റോസ് പൂക്കളുള്ള വിരിപ്പ് വിരിച്ച മെത്തയിൽ പാതി വായിച്ചു തീര്ത്ത പുസ്തകം മാറിൽ കമിഴ്ത്തിവെച്ചു കണ്ണുകൾ മെല്ലെ അടച്ചു അവൾ ഏതോ ദിവാ സ്വപനത്തിലെന്ന പോലെ
അവളുടെ ചുരുണ്ട മുടിയിഴകളും ആ കണ്ണടയും എനിക്ക് ആളെ കാട്ടിതരികയായിരുന്നു ഞാൻ ഒരിക്കലും ഇവളെ കണ്ടിരുന്നില്ലല്ലോ ഞാൻ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്ന് അങ്ങനെ എത്ര നേരം നിന്നു എന്ന് എനിക്കറിയില്ല പിറകിലെ കാല്പെരുമാറ്റം കേട്ടപ്പോളാണ് എനിക്ക് സ്ഥലകാല ബോധം ഉണ്ടായത് എനിക്ക് എവിടെ എങ്കിലും ഒളിക്കാൻ കഴിയുന്നതിനു മുന്നേ അവരുള്ളിലേക്ക്‌ കടന്നു വന്നിരുന്നു പക്ഷെ അവർ എന്നെ കാണുന്നുണ്ടായിരുന്നില്ല ആ മധ്യവയസ്കൻ റൂമിൽ നിന്നും വെളിയിളിറങ്ങിയപ്പോൾ അവൾ ഞാൻ നില്ക്കുന്നിടത്തെക്കുനോക്കി എന്റ്റെ ഹൃതയം പടപടാ ഇടിക്കാൻ തുടങ്ങി അവൾ യാതൊരു ഭാവ ഭേദവും കൂടാതെ ചോതിച്ചു
"ഉം എന്താ??"
അല്ല ഞാൻ ...... എന്നെ എങ്ങനെ..???
അവൾ ഒരിക്കലും എന്നെയും കണ്ടിരുന്നില്ലല്ലോ
മനസിലായി...... എന്താ ഇവിടെ എന്നാ..?
എന്നെങ്കിലും ഒരിക്കൽ തമ്മിൽ കാണുന്ന നിമിഷങ്ങളെ കുറിച്ച് ഞാൻ പലപ്പോഴും കണക്കു കൂട്ടി നോക്കാറുണ്ടായിരുന്നു പലപ്പോഴും എന്റ്റെ കണക്കു കൂട്ടലുകൾക്ക് ഒടുവിൽ ഉത്തരങ്ങൾ പലതായിരുന്നു എന്നാൽ ഈ ഉത്തരം എനിക്കൊരിക്കലും കിട്ടാത്തതായിരുന്നു ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്ത ചോദ്യമായിരുന്നു
"അതിപ്പോ ... ഞാൻ....
എന്റ്റെ വാക്കുകൾ എവിടെ ഒക്കെയോ തട്ടി ചിതറി അവ്യക്ത്തമായി
എന്നെങ്കിലും ഒരിക്കൽ കാണുമ്പോൾ പറയാൻ സ്വരുക്കൂട്ടി വെച്ചതെല്ലാം എവിടെയോ നഷ്ട്ടമായിരിക്കുന്നു
"നീ വരുമെന്ന് കരുതി ഞാൻ കാത്തിരുന്നു പക്ഷെ"
"എന്ത് പക്ഷെ വരുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലല്ലോ ?"
"ഞാൻ ആഗ്രഹിച്ചിരുന്നു, എന്നോട് പറയാതെ പറഞ്ഞിരുന്നില്ലേ ? മോഹിപ്പിചിരുന്നില്ലേ ? ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തത് നിന്നെ സ്നേഹിച്ചതോ ?"
"എന്റ്റെ മോഹങ്ങളിൽ ഒരിക്കലും നീ ഉണ്ടായിരുന്നില്ല എല്ലാം ഞാൻ പറഞ്ഞതല്ലേ എന്നീട്ടും നീ "
ശരിയാണ് ഞാൻ മാത്രമാണ് തെറ്റ് കാരൻ ഒരിക്കലും നിനക്കൊരു ശ്യല്ല്യമാകരുതെന്നു ഞാൻ കരുതുമായിരുന്നു എന്നാലും നിന്റ്റെ ഓർമ്മകൾ പോലും എന്നെ നിന്റ്റെ പാതങ്ങൾ പിന്തുടരാൻ പ്രേരിപ്പിക്കുമായിരുന്നു നിന്നെ കുറിച്ചല്ലാതെ എനിക്ക് ഒന്നും ചിന്തിക്കാൻ കഴിയില്ലായിരുന്നു നീ ഇല്ലെങ്കിൽ ഞാൻ ചത്തു കളയുമെന്ന് ഞാൻ പറഞ്ഞതും നിന്നെ സ്വന്തമാക്കാൻ വേണ്ടി മാത്രമായിരുന്നു
"എന്നാൽ ......
"എനിക്കറിയാമായിരുന്നു ഒരു പെണ്ണിന് വേണ്ടി ജീവിതം കളയാൻ വേണ്ടി മാത്രം വിഡ്ഢി അല്ല നീ എന്ന്"
ശരിയായിരുന്നു ഏതെങ്കിലും ഒരു പെണ്ണിന് വേണ്ടി ജീവിതം കളയാൻ മാത്രം വിഡ്ഢിയല്ല ഞാൻ പക്ഷെ എന്റ്റെ ജീവിതം നിനക്കൊരു ശ്യല്ല്യമായി തീരുമെന്ന് ഞാൻ മനസിലാക്കി തുടങ്ങിയപ്പോ .....!!!
ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം ഞാൻ തന്നെ മൌനം വെടിഞ്ഞു
"എനിക്ക് പോണം"
കൂടെ വരണമെന്ന് ഞാൻ പറയില്ല കാരണം വരാൻ നിനക്കതിനു കഴിയില്ലെന്ന് എനിക്കറിയാം കൊണ്ട് പോകാൻ എനിക്കും
അവസാനമായി ഒന്ന് ചോദിചോട്ടെ ഒരിക്കലെങ്കിലും നീ എന്നെ പ്രണയിച്ചീട്ടുണ്ടോ ഒരു നിമിഷമെങ്കിലും
എന്തോ പറയാൻ ചുണ്ടുകൾ വിടര്ത്തിയ അവളെ ഞാൻ തടഞ്ഞു
വേണ്ട ഒരു മറുപടി ഞാൻ പ്രതീക്ഷിക്കുന്നില്ല
എന്റ്റെ മനസ്സിൽ ഞാൻ എന്നും നിന്നെ പ്രണയിച്ചിരുന്നു
എനിക്ക് അതു മതി ഒന്ന് കാണണം എന്നുണ്ടായിരുന്നു അതാ വന്നത് ഇനി ഒരു തിരിച്ചു വരവുണ്ടാകില്ലല്ലോ എനിക്കായി അനുവദിച്ച നിമിഷങ്ങല്ക്ക് നന്ദി ഇറങ്ങട്ടെ
തിരിഞ്ഞു നോക്കാതെ ഞാൻ ഇറങ്ങി നടന്നു അപ്പോഴും പത്രത്തിൽ മുഖം താഴ്ത്തി വായനയിലായിരുന്ന അപരിചിതനോ മുറ്റത്തു നനച്ചു കൊണ്ടിരുന്ന ആ ബാലികയോ എന്നെ കാണുന്നുണ്ടായിരുന്നില്ല ഞാൻ അതിവേഗം നടന്നു എനിക്കുവേണ്ടിയുള്ള കർമങ്ങൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു എല്ലാവരും കൂടിയീട്ടുണ്ട് എന്നെ സ്നേഹിക്കുന്നവരും അറിയുന്നവരും എല്ലാം എന്നീട്ടും ഞാൻ ആഗ്രഹിക്കുന്ന നീ മാത്രം വന്നില്ല നിനക്ക് വേണ്ടിയല്ലേ ഞാൻ എന്നെ ഇല്ലാത്താക്കിയത് ഞാൻ എത്തുമ്പോൾ എന്റ്റെ ശരീരം എനിക്കായി ഒരുക്കിയ ചിതയിലേക്ക് വെക്കുകയായിരുന്നു ഇനി എനിക്ക് വിടപറയാൻ സമയമായി എന്റ്റെ ഭൂമിയിലെ അവസാന നിമിഷം ഞാൻ പ്രത്യാശയോടെ ഒരാവര്ത്തി കൂടി തിരിഞ്ഞു നോക്കി ഇപ്പോൾ എന്റ്റെ കണ്ണുകളിൽ പ്രതീക്ഷയല്ല വേര്ത്തിരിച്ചരിയാൻ കഴിയാത്ത എന്തോ ഒരു ഭാവം രണ്ടു ഇറ്റു കണ്ണ് നീര് പൊഴിക്കാൻ പോലും മരിച്ചവർക്കാവില്ലല്ലോ എങ്കിലും ഈ ജീവിതം നിനക്ക് വേണ്ടി സമര്പ്പിച്ചു പോകുമ്പോൾ ബാക്കി വെക്കാൻ നിനക്ക് നല്ലൊരു ഓർമ്മപോലും നല്കാൻ കഴിയാതെ പോയ പാപിയായി പോയല്ലോ ഞാൻ ഒരു പെണ്ണിന് വേണ്ടി ജീവിതം വെടിഞ്ഞ വിഡ്ഢിയായി നിന്റ്റെ മനസ്സിൽ ഞാൻ ഉണ്ടാകുമോ എന്നെങ്കിലും

Sunday, April 21, 2013

പിന്‍വിളി...







ഞാൻ ഇന്നലെ നടന്നത്
നൈറ്റ്‌ ക്ലബ്ബിലേക്ക് ആയിരുന്നു
വഴി അരുകിലിരുന്നു ആ പ്രാന്താൻ
വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു
നിന്റ്റെ പാദങ്ങൾ നരകത്തോട് അടുക്കുന്നു
മദ്യ ലഹരി എന്റ്റെ കേൾവിയെ
കാര്ന്നു തിന്നിരുന്നു

ഇന്നെന്റ്റെ കാതുകളിൽ
മദ്യത്തിന്റ്റെ ലഹരിയില്ല
പിന്‍വിളിയുടെ മാറ്റൊലിയും
തിരിച്ചു നടക്കാന്‍
സമയവും
ശക്തിയും

Friday, April 5, 2013

പ്രതീക്ഷ ....




ഉറക്കമില്ലാത്ത രാത്രികൾ തന്നു 
പകൽ വീണ്ടും എന്നോട് യാത്ര പറയുന്നു 
ദൂരെ നീ ഉറങ്ങുകയാവും 
നിലാവും ,നനുത്ത കാറ്റും , രാക്കിളിപ്പാട്ടും 
വിടരുന്ന പൂക്കളുടെ ഗന്ധവും 
നിന്നെ പുതപ്പായ് മൂടുകയായിരിക്കും
നിന്റെ സ്വപ്നങ്ങളിൽ
നിന്റെ അരികെ ഞാൻ ഉണ്ടാവുമെന്ന
പ്രതീക്ഷകൾക്ക് കനൽ ജ്വലിപ്പിച്ചാണ് 
ഇവിടെ നരച്ച ,പുക മൂടിയ ആകാശത്തിന് 
കീഴെ ,വരണ്ട പൊടി കാറ്റേറ്റു ,
വിയർപ്പു ഗന്ധം പൊങ്ങുന്ന മണൽക്കുന്നുകളുടെ 
ചരിവുകളിൽ 
നിന്നു പടർന്നു കയറുന്ന ഇരുട്ടിന്റെ 
അറ്റങ്ങളെ ഒരു രാത്രി മുഴുവൻ ഉറങ്ങാതെ 
ഇരുന്നു പകലിനോട് കൂട്ടി കെട്ടുന്നത് .

Monday, November 21, 2011

നിസ്സഹായത...






കഥയോ,
കവിതയോ അല്ല..ജീവിതം .
എന്തെങ്കിലുമായി തീരാന്‍ പൊരുതുന്ന
മനുഷ്യന്റെ നിസ്സഹായത മാത്രമാണത്‌.

നാം ആശിക്കുന്നതും ,
ദൈവം നിശ്ചയിക്കുന്നതും
റെയില്‍ പാതകള്‍പോല്‍ സമാന്തരം .
എങ്കിലും ,
ആഗ്രഹങ്ങളില്ലാത്ത ,
സ്വപ്‌നങ്ങള്‍ അന്തി ഉറങ്ങാത്ത,
മനുഷ്യ ഹൃദയങ്ങള്‍ ശ്യൂന്യമാണ് .

വികാര വിചാരങ്ങളുടെ
നിഗൂഡമായൊരു ദ്വീപ്‌ .
സുഗന്ധം വഹിക്കുന്ന സ്വപ്നപ്പൂക്കളും
ദുര്‍ഗന്ധം വമിക്കുന്ന ഓര്‍മ്മ തടാകങ്ങളും
ഉണ്ടിവിടെ ,
പ്രതീക്ഷകളെ ,
നീറുന്ന യാഥാര്‍ത്യങ്ങളെ കുഴിച്ചു മൂടിയ
മറവിയുടെ കുഴിമാടങ്ങളും.

ജീവിതമാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ,
നിറഭേതങ്ങള്‍ക്കിടയില്‍
ഇന്നിന്റെ പച്ചയുണ്ട് .
ജീവിക്കുക ....
ഇന്നില്‍ മാത്രം.
ഇന്നലകളിലോ ,
നാളെകളിലോ
അല്ലാതെ .

ആ നിസ്സഹായതയാണ് ജീവിതം .

Wednesday, November 2, 2011

അവശേഷിക്കുന്നത്...







ജീവിതം ഏറെയൊന്നും നല്‍കി
മോഹിപ്പിച്ചിട്ടില്ലിന്നിതുവരെ
പതിരു കളഞ്ഞളന്നെടുത്തപ്പോള്‍
പാതി പകലും,
പാതി രാത്രിയും

പൊടിപിടിച്ചൊരു
പഴയ പുസ്തകം
വായിച്ചതിത്രയേ ഉള്ളു
എന്നതിനടയാളമായി
അരികു മടക്കി വെച്ച
ചില പകലുകള്‍
എഴുതപെട്ടതിന്‍റെ സാക്ഷ്യം പറയാന്‍
മഷി പടര്‍ന്നു കലങ്ങി പോയ
അക്ഷരങ്ങളായും ചില പകലുകള്‍

എന്‍റെ കൂര്‍ത്ത നഖമുന വികൃതമാക്കിയ
താളുകള്‍ പോലെ ബാക്കി പകലുകള്‍
പിന്നെയുണ്ടായിരുന്നത് രാത്രികള്‍

അവിടെ ഞാനും ,
ഇരുട്ടും മാത്രം