Wednesday, November 2, 2011

അവശേഷിക്കുന്നത്...







ജീവിതം ഏറെയൊന്നും നല്‍കി
മോഹിപ്പിച്ചിട്ടില്ലിന്നിതുവരെ
പതിരു കളഞ്ഞളന്നെടുത്തപ്പോള്‍
പാതി പകലും,
പാതി രാത്രിയും

പൊടിപിടിച്ചൊരു
പഴയ പുസ്തകം
വായിച്ചതിത്രയേ ഉള്ളു
എന്നതിനടയാളമായി
അരികു മടക്കി വെച്ച
ചില പകലുകള്‍
എഴുതപെട്ടതിന്‍റെ സാക്ഷ്യം പറയാന്‍
മഷി പടര്‍ന്നു കലങ്ങി പോയ
അക്ഷരങ്ങളായും ചില പകലുകള്‍

എന്‍റെ കൂര്‍ത്ത നഖമുന വികൃതമാക്കിയ
താളുകള്‍ പോലെ ബാക്കി പകലുകള്‍
പിന്നെയുണ്ടായിരുന്നത് രാത്രികള്‍

അവിടെ ഞാനും ,
ഇരുട്ടും മാത്രം

2 comments:

  1. പാതി വഴിയില്‍ ഉപേക്ഷിച്ചു പോയ പേനയും
    മഷി വറ്റിയ എന്റെ ഹൃദയവും
    മരവിച്ചുപോയ മനസാക്ഷിയും
    അക്ഷരകൂട്ടുകളെ പ്രണയിച്ച ഞാനും
    അവിടെ എവിടെയോ ഒളിഞ്ഞിരിക്കുന്നുണ്ട്

    ReplyDelete