വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ കവാടം കടക്കുമ്പോള്‍
അവരെന്റ്റെ മുഖത്തേക്ക് നോക്കിയ
അതേ ദയനീയതയായിരുന്നു എന്റ്റെ കണ്ണുകളില്‍
ഒരിക്കല്‍ ഞാന്‍ ഒരുക്കിയ കട്ടില്‍
ഇവര്‍ എനിക്ക് വേണ്ടി ഒരുക്കുന്നു
നാളെ
ഇവര്‍ക്കുവേണ്ടി ഈ കട്ടിലൊരുക്കാന്‍ വിധിക്കപെട്ട കുരുന്നുകള്‍
എന്റ്റെ തൊലി ചുളിഞ്ഞ കൈകളില്‍ ചുംബിച്ചു
നടന്നു നീങ്ങുബോള്‍ ഞാന്‍ ഓര്‍ത്തു
നോട്ടു കെട്ടിന്റ്റെ ബലത്തില്‍
കുടുംബകല്ലറ പോലെ ദൃടമാകുകയാണല്ലോ
ഈ കട്ടിലും
No comments:
Post a Comment