Thursday, May 19, 2011
പ്രണയത്തിനൊടുവില്‍
മഴ എനിക്കിഷ്ട്ടമാണ് ...........
മഴയിലൂടെ ഞാന്‍ അനുഭവിക്കുന്നത്
മഞ്ഞകിളിയുടെ സംഗീതമായിരുന്നു
ശലഭത്തിന്റ്റെ സംഗീതമായിരുന്നു
പുക്കളുടെ സൌരാഭ്യമായിരുന്നു
മരണത്തിന്റ്റെ ഗന്ധമായിരുന്നു
പ്രിയപ്പെട്ടവരുടെ സ്നേഹമായിരുന്നു
ദുഖാത്മകമായ വേര്‍പിരിയലിന്റ്റെ നൊമ്പരമാണ് മഴ
മഴ മേഘങ്ങലോഴിഞ്ഞ ആകാശത്ത് നിന്ന് ഞാന്‍
നിന്നെ മാത്രമേ ഉറ്റു നോക്കുന്നുള്ളൂ എന്നറിഞ്ഞീട്ടും
ആത്മാവുകളുടെ ലോകത്ത് മൌനമായി
ചിരിക്കുന്നതും കരയുന്നതും നിനക്ക് വേണ്ടി മാത്രമാണെന്ന് എന്നറിഞ്ഞീട്ടും
എന്നെ ഓര്‍ക്കാന്‍ നീ മറന്നു പോയതെന്തേ
പറയു നീ എന്നെ സ്നേഹിചിരുന്നില്ലേ ........ഒരിക്കല്‍ പോലും
വീണ്ടും വീണ്ടും പുക്കുന്ന നീലകുരുഞ്ഞികളെ കാത്തിരിക്കും പോലെ
എന്റ്റെ മനസും കാത്തിരിക്കുകയാണ് .....ഇനി ഒരു ജന്മത്തിനായി
എനിക്കെന്റ്റെ ജീവനേക്കാള്‍ വിലപ്പെട്ടതായിരുന്നു നീ
വര്‍ഷങ്ങളോളം നെമ്പെടുത് എനിക്ക് കിട്ടിയ ജന്മസാഫലല്യം
ഇനി ഒരു പക്ഷെ ............
ഒരു ജീവിതം മുഴുവന്‍ നീ മാത്രം എന്റ്റെ സ്വന്തമായിരുന്നെന്കില്‍
അത്രക്ക് ഞാന്‍ എന്നെ സ്നേഹിച്ചിരുന്നു
അറിയാം എനിക്കത് .......... പക്ഷെ .......
കലാലയ ഇടനാഴികളിലെവിടെയോ വെച്ചായിരുന്നു
നീ എന്റ്റെ മനസിലേക്ക് കടന്നു വന്നത്
നീ എന്റ്റെ ആരാണെന്ന് ചോതിച്ചാല്‍ അറിയില്ല
ഇന്നോളം ചന്ങാതിയായും ......കാമുകിയായും
എന്റ്റെ മനസ്സില്‍ നീ ഉണ്ടായിരുന്നു .....എന്നീട്ടും .
നീ എന്തിനാ ഒന്നും പറയാതെ പോയത്
അറിയുക ........നീ ഇപ്പോഴും എന്റ്റെ ഹൃതയത്തില്‍ ജീവിക്കുന്നു
എന്റ്റെ പഴയ കിലുക്കാം പെട്ടിയായി
എന്നെന്‍ ഏകാന്തതയില്‍ നിന്‍ സ്വരം നിറഞ്ഞു
അന്നെന്‍ ഹൃതയത്തില്‍ നിന്‍ പേര് ഞാന്‍ എഴുതി വെച്ചു
എന്നിനി ഒരു മൊഴി നിന്‍ ചുണ്ടില്‍ നിറയും
അന്നെന്‍ കാത്തിരിപ്പിന്‍ മൌനം നീ തിരിച്ചറിയും
കാത്തിരിക്കുന്നു വരില്ലെന്ന് അറിയാമായിരുന്നീട്ടും
വരും ജന്മങ്ങളില്‍ നാം ആരൊക്കെ ആയാലും ...
ഞാന്‍ നിന്നെയും ....നീ എന്നെയും
തിരിച്ചറിയണമെന്ന പ്രാര്‍ഥനയോടെ
Subscribe to:
Post Comments (Atom)
എന്നും ഞാന്‍ കൂടെയുണ്ടായിരുന്നു;നീയാണ് തിരിച്ചറിയാതെ പോയത്..
ReplyDelete