Friday, May 20, 2011

ധന്യമീ ജീവിതം




മഴ പെയ്ത വഴികളിലൂടെ
കിനാക്കളുടെ ഭാണ്ഡം ചുമന്നു
നമ്മള്‍ അകലുന്നതെന്തിനു
ഈ ഇടവഴിയിലെ ആയിരം വര്‍ണങ്ങളിലെ
പ്രണയത്തെ മറക്കുന്നതെന്തിനു
കാതോട് കിന്നരിക്കുന്ന മഴ
കാറ്റിനോട് കളവു മാത്രം പറഞ്ഞു
മടിച്ചു നില്‍ക്കുന്നത്‌ എന്തിനു
അല്ലെങ്കില്‍ ....... സന്ധ്യകളില്‍
ഞാന്‍ പ്രണയിക്കുന്ന ചിത്ര ശലഭങ്ങളില്‍
നിന്റ്റെ കവിതകള്‍ തെളിയാങ്ങതെന്ത്‌
അറിയില്ലെനിക്ക്‌
എങ്കിലും ഞാന്‍ കരുതിയില്ല
ഒരു വെയിലും .... ഒരു മഴയും ബാക്കിയാക്കി
നമ്മള്‍ അകന്നു പോകുമെന്ന് ..... എങ്കിലും
ഓര്‍മ്മകള്‍ തഴുകുന്ന തീരത്ത് നിന്നും
മഞ്ഞു തുള്ളിയുടെ നൈര്‍മല്ല്യമുള്ള
നിന്നോട് ചേരുവാന്‍ എന്‍
മൌന നൊമ്പരങ്ങളെ അനുവദിക്കുക..
തെളിയട്ടെ ഇനിയൊരു ജന്മത്തില്‍
നെയ്തിരിയായി ഈ മണ്ണില്‍
എന്‍ ജീവിതം......
ഉണരട്ടെ എന്‍ ചിന്തകള്‍ ,
മനുഷ്യ മനസ്സുകളില്‍ പ്രകാശത്തിന്‍
കണികകള്‍ വിതറിടട്ടെ
നീ എന്‍ സ്വന്തമെങ്കില്‍ മറക്കുന്നു ഞാനെന്‍
ഹൃദയനൊമ്പരവും കണ്ണുനീര്‍ പാടുകളും.
ഇനിയൊരിക്കലും അകലാതിരുന്നെന്കില്‍
ധന്യമീ ജീവിതം ധന്യമീ ജീവിതം

2 comments:

  1. നീ മാത്രമാണെന്‍ മനസ്സില്‍ മായാതെ നിലകൊള്ളും തൂമന്ദഹാസം

    ReplyDelete
  2. വിരഹം പൊഴിയും നിലാവില്‍
    നിന്നെ തേടി ഞാന്‍ അലയവെ
    കണ്ണുനീര്‍ത്തുള്ളികള്‍ മഴവില്ല് തീര്‍ക്കുമെന്‍
    മിഴിയിണകളില്‍ ഒളിച്ചിരുന്നോ നീ..

    ReplyDelete