Monday, November 21, 2011
നിസ്സഹായത...
കഥയോ,
കവിതയോ അല്ല..ജീവിതം .
എന്തെങ്കിലുമായി തീരാന്‍ പൊരുതുന്ന
മനുഷ്യന്റെ നിസ്സഹായത മാത്രമാണത്.
നാം ആശിക്കുന്നതും ,
ദൈവം നിശ്ചയിക്കുന്നതും
റെയില്‍ പാതകള്‍പോല്‍ സമാന്തരം .
എങ്കിലും ,
ആഗ്രഹങ്ങളില്ലാത്ത ,
സ്വപ്നങ്ങള്‍ അന്തി ഉറങ്ങാത്ത,
മനുഷ്യ ഹൃദയങ്ങള്‍ ശ്യൂന്യമാണ് .
വികാര വിചാരങ്ങളുടെ
നിഗൂഡമായൊരു ദ്വീപ് .
സുഗന്ധം വഹിക്കുന്ന സ്വപ്നപ്പൂക്കളും
ദുര്‍ഗന്ധം വമിക്കുന്ന ഓര്‍മ്മ തടാകങ്ങളും
ഉണ്ടിവിടെ ,
പ്രതീക്ഷകളെ ,
നീറുന്ന യാഥാര്ത്യങ്ങളെ കുഴിച്ചു മൂടിയ
മറവിയുടെ കുഴിമാടങ്ങളും.
ജീവിതമാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ,
നിറഭേതങ്ങള്‍ക്കിടയില്‍
ഇന്നിന്റെ പച്ചയുണ്ട് .
ജീവിക്കുക ....
ഇന്നില്‍ മാത്രം.
ഇന്നലകളിലോ ,
നാളെകളിലോ
അല്ലാതെ .
ആ നിസ്സഹായതയാണ് ജീവിതം .
Wednesday, November 2, 2011
അവശേഷിക്കുന്നത്...
ജീവിതം ഏറെയൊന്നും നല്കി
മോഹിപ്പിച്ചിട്ടില്ലിന്നിതുവരെ
പതിരു കളഞ്ഞളന്നെടുത്തപ്പോള്‍
പാതി പകലും,
പാതി രാത്രിയും
പൊടിപിടിച്ചൊരു
പഴയ പുസ്തകം
വായിച്ചതിത്രയേ ഉള്ളു
എന്നതിനടയാളമായി
അരികു മടക്കി വെച്ച
ചില പകലുകള്‍
എഴുതപെട്ടതിന്റെ സാക്ഷ്യം പറയാന്‍
മഷി പടര്‍ന്നു കലങ്ങി പോയ
അക്ഷരങ്ങളായും ചില പകലുകള്‍
എന്റെ കൂര്‍ത്ത നഖമുന വികൃതമാക്കിയ
താളുകള്‍ പോലെ ബാക്കി പകലുകള്‍
പിന്നെയുണ്ടായിരുന്നത് രാത്രികള്‍
അവിടെ ഞാനും ,
ഇരുട്ടും മാത്രം
Saturday, August 27, 2011
യത്തീംഖാന...
കടം കേറി
വിഷം കഴിച്ചു
വാപ്പയും
ഉമ്മയും
മരിച്ചതില്‍ പിന്നെയാണ്
ഞാന്‍
വെറും യത്തീമായത്.
ആരോ ദാനം ചെയ്തൊരന്നമുണ്ട്
ഏതോ ചുളിഞ്ഞ
ഉടുപ്പിലേക്ക് ഞാന്‍
സ്വയം കേറിയപ്പോഴാണ്
കൂടെയുള്ള വിശപ്പാറാത്ത
ഏറെ മുഖങ്ങള്‍ കണ്ടത് .
വിശപ്പും
വേദനയും
ഒന്നിച്ചു ന്ണുന്ന
ഇല്ലായ്മകള്‍
ഒരുമിച്ചു പങ്കിടെടുക്കുന്ന
ഞങ്ങള്‍ എങ്ങിനെയാണ്
മതിലുകള്‍ പണിതുയര്‍ത്തുന്ന
നിങ്ങളുടെ ലോകത്തില്‍
വെറും
യത്തീമുകളാവുന്നത്... ?
Saturday, July 16, 2011
-----മുള്ള് മുരിക്ക്------
എന്റെ മുള്ളുകളെ
നീ ഭയക്കുന്നതെന്തിനു ?
എന്റെ നോവുകളുടെ
മുരടിച്ച ശിഘിരങ്ങളാണ്
ഈ മുള്ളുകള്‍ ...
എന്റെ അരഷിതത്വത്തിന്റെ
കൂര്‍ത്ത വെളിപ്പെടുത്തലും.
ഇതു രണ്ടും
ഞാന്‍ നിനക്ക് നല്കുനില്ല .
എന്റെ ശിഘിരങ്ങളില്‍
പൂക്കുന്ന
ഹൃദയത്തിന്റെ
നിറവും
മധുവും
നീയെടുത്തുകൊല്ക...
അതു നിനക്കായ് മാത്രം
ഞാന്‍ ചിന്തിയ
പ്രതിരോധതിന്റെ
മാംസവും ,
രക്തവുമാണ് .
Saturday, July 9, 2011
മണ്ടന്‍....
പിറകിലൊരു ശവം
ഞാന്‍ ചോദിച്ചു
നീ എന്താ ഇവിടെ
എന്നെ ആരോ കൊന്നു
എന്നെ ഒന്ന് കുഴിചിടാമോ
ഞാനോ
ആരെങ്കിലും
ശരി
ഇന്ന് വിധി
ഒരു വര്‍ഷം
തടവും
പിഴയും
ഹ ഹ ഹ
ശവം എന്നെ നോക്കി ചിരിച്ചു
ഞാന്‍ പറഞ്ഞില്ലേ
കുഴിച്ചിടാന്‍
മണ്ടന്‍
പോലീസ്
എവിടെയും
പോലീസ് തന്നെ
NB: ഖത്തറില്‍ സ്വന്തം റൂമിന് പിന്നില്‍
ഒരു ശവശരീരം കിടക്കുന്നത് കണ്ടു
പോലീസിനു കാണിച്ചു കൊടുത്ത
മലപ്പുറത്ത് കാരന് ഒരു വര്‍ഷം തടവും പിഴയും
ഖത്തര്‍ കോടതി വിധി
ഞാന്‍ ചോദിച്ചു
നീ എന്താ ഇവിടെ
എന്നെ ആരോ കൊന്നു
എന്നെ ഒന്ന് കുഴിചിടാമോ
ഞാനോ
ആരെങ്കിലും
ശരി
ഇന്ന് വിധി
ഒരു വര്‍ഷം
തടവും
പിഴയും
ഹ ഹ ഹ
ശവം എന്നെ നോക്കി ചിരിച്ചു
ഞാന്‍ പറഞ്ഞില്ലേ
കുഴിച്ചിടാന്‍
മണ്ടന്‍
പോലീസ്
എവിടെയും
പോലീസ് തന്നെ
NB: ഖത്തറില്‍ സ്വന്തം റൂമിന് പിന്നില്‍
ഒരു ശവശരീരം കിടക്കുന്നത് കണ്ടു
പോലീസിനു കാണിച്ചു കൊടുത്ത
മലപ്പുറത്ത് കാരന് ഒരു വര്‍ഷം തടവും പിഴയും
ഖത്തര്‍ കോടതി വിധി
Saturday, June 25, 2011
ഭ്രാന്തന്റ്റെ ജല്പനങ്ങള്
അവന് വിളിച്ചു കൂവി
മരിക്കാന്‍ എനിക്ക് ഭയമില്ല
ഞാന്‍ ചോദിച്ചു
...ജീവിക്കാന്‍ നിനക്ക് ധൈര്യമുണ്ടോ
അവന് ലജിച്ചു തലതാഴ്ത്തി
ജീവിക്കാന്‍ ആര്‍ക്കാണ് ധൈര്യമുള്ളത്
ഒരു ഭ്രാന്തനെപോലെ
അവന് വിളിച്ചു കൂവി
മരണത്തെക്കാള്‍ ഭയാനകമാത്രേ ജീവിതം
ഒരു ഭ്രാതന്റ്റെ ജല്പനങ്ങള്ക്ക്
ആരും ചെവികൊടുത്തില്ല
അല്ലെങ്കിലും
സത്യങ്ങല്ക്കിവിടെ എന്തുവില
Thursday, June 9, 2011
നീ.....

നീ ഒരു കിനാവാണ്
നിശകളില്‍ എന്റ്റെ കണ്ണുകളില്‍ വിശ്രമിക്കുന്നവള്‍
നീ ഒരു പുഞ്ഞിരിയാണ്
ഓര്‍മകളില്‍ എന്റ്റെ ചുണ്ടുകളില്‍ വിരിയുന്നവള്‍
നീ ഒരു കണ്ണീര് കണമാണ്
നോബരങ്ങളില്‍ എന്റ്റെ കവിള് തടത്തിലൂടെ ഊര്ന്നിരങ്ങുന്നവള്‍
നീ ഒരു വിങ്ങലാണ്
ഏകാന്തതകളില്‍ എന്റ്റെ ഇടനെഞ്ചിനു ഭാരമെകുന്നവല്‍
നീ ഒരു തെന്നലാണ്
ഉരുകുമെന് ആത്മാവിനെ വീശി തണുപ്പിക്കുന്നവല്‍
നീ ഒരു നിലാവാണ്
ഭയാനകമാമെന്‍ അന്തകാരത്തെ അലിയിക്കുന്നവള്‍
നീ ഒരു മഴയാണ്
ദാഹാര്‍ത്തമായ എന്റ്റെ വേനലിലേക്ക് പെയ്തിരങ്ങുന്നവള്‍
നീ.....
നീ ഒരു കിനാവാണ്
നിശകളില്‍ എന്റ്റെ കണ്ണുകളില്‍ വിശ്രമിക്കുന്നവള്‍
നീ ഒരു പുഞ്ഞിരിയാണ്
ഓര്‍മകളില്‍ എന്റ്റെ ചുണ്ടുകളില്‍ വിരിയുന്നവള്‍
നീ ഒരു കണ്ണീര് കണമാണ്
നോബരങ്ങളില്‍ എന്റ്റെ കവിള് തടത്തിലൂടെ ഊര്ന്നിരങ്ങുന്നവള്‍
നീ ഒരു വിങ്ങലാണ്
ഏകാന്തതകളില്‍ എന്റ്റെ ഇടനെഞ്ചിനു ഭാരമെകുന്നവല്‍
നീ ഒരു തെന്നലാണ്
ഉരുകുമെന് ആത്മാവിനെ വീശി തണുപ്പിക്കുന്നവല്‍
നീ ഒരു നിലാവാണ്
ഭയാനകമാമെന്‍ അന്തകാരത്തെ അലിയിക്കുന്നവള്‍
നീ ഒരു മഴയാണ്
ദാഹാര്‍ത്തമായ എന്റ്റെ വേനലിലേക്ക് പെയ്തിരങ്ങുന്നവള്‍
Monday, May 30, 2011
അവള്
Friday, May 20, 2011
ധന്യമീ ജീവിതം

മഴ പെയ്ത വഴികളിലൂടെ
കിനാക്കളുടെ ഭാണ്ഡം ചുമന്നു
നമ്മള് അകലുന്നതെന്തിനു
ഈ ഇടവഴിയിലെ ആയിരം വര്‍ണങ്ങളിലെ
പ്രണയത്തെ മറക്കുന്നതെന്തിനു
കാതോട് കിന്നരിക്കുന്ന മഴ
കാറ്റിനോട് കളവു മാത്രം പറഞ്ഞു
മടിച്ചു നില്‍ക്കുന്നത് എന്തിനു
അല്ലെങ്കില്‍ ....... സന്ധ്യകളില്‍
ഞാന്‍ പ്രണയിക്കുന്ന ചിത്ര ശലഭങ്ങളില്‍
നിന്റ്റെ കവിതകള്‍ തെളിയാങ്ങതെന്ത്
അറിയില്ലെനിക്ക്
എങ്കിലും ഞാന്‍ കരുതിയില്ല
ഒരു വെയിലും .... ഒരു മഴയും ബാക്കിയാക്കി
നമ്മള് അകന്നു പോകുമെന്ന് ..... എങ്കിലും
ഓര്‍മ്മകള്‍ തഴുകുന്ന തീരത്ത് നിന്നും
മഞ്ഞു തുള്ളിയുടെ നൈര്‍മല്ല്യമുള്ള
നിന്നോട് ചേരുവാന്‍ എന്‍
മൌന നൊമ്പരങ്ങളെ അനുവദിക്കുക..
തെളിയട്ടെ ഇനിയൊരു ജന്മത്തില്
നെയ്തിരിയായി ഈ മണ്ണില്‍
എന്‍ ജീവിതം......
ഉണരട്ടെ എന്‍ ചിന്തകള്‍ ,
മനുഷ്യ മനസ്സുകളില്‍ പ്രകാശത്തിന്
കണികകള്‍ വിതറിടട്ടെ
നീ എന്‍ സ്വന്തമെങ്കില്‍ മറക്കുന്നു ഞാനെന്‍
ഹൃദയനൊമ്പരവും കണ്ണുനീര് പാടുകളും.
ഇനിയൊരിക്കലും അകലാതിരുന്നെന്കില്‍
ധന്യമീ ജീവിതം ധന്യമീ ജീവിതം
Thursday, May 19, 2011
പ്രണയത്തിനൊടുവില്‍

മഴ എനിക്കിഷ്ട്ടമാണ് ...........
മഴയിലൂടെ ഞാന്‍ അനുഭവിക്കുന്നത്
മഞ്ഞകിളിയുടെ സംഗീതമായിരുന്നു
ശലഭത്തിന്റ്റെ സംഗീതമായിരുന്നു
പുക്കളുടെ സൌരാഭ്യമായിരുന്നു
മരണത്തിന്റ്റെ ഗന്ധമായിരുന്നു
പ്രിയപ്പെട്ടവരുടെ സ്നേഹമായിരുന്നു
ദുഖാത്മകമായ വേര്പിരിയലിന്റ്റെ നൊമ്പരമാണ് മഴ
മഴ മേഘങ്ങലോഴിഞ്ഞ ആകാശത്ത് നിന്ന് ഞാന്‍
നിന്നെ മാത്രമേ ഉറ്റു നോക്കുന്നുള്ളൂ എന്നറിഞ്ഞീട്ടും
ആത്മാവുകളുടെ ലോകത്ത് മൌനമായി
ചിരിക്കുന്നതും കരയുന്നതും നിനക്ക് വേണ്ടി മാത്രമാണെന്ന് എന്നറിഞ്ഞീട്ടും
എന്നെ ഓര്‍ക്കാന്‍ നീ മറന്നു പോയതെന്തേ
പറയു നീ എന്നെ സ്നേഹിചിരുന്നില്ലേ ........ഒരിക്കല്‍ പോലും
വീണ്ടും വീണ്ടും പുക്കുന്ന നീലകുരുഞ്ഞികളെ കാത്തിരിക്കും പോലെ
എന്റ്റെ മനസും കാത്തിരിക്കുകയാണ് .....ഇനി ഒരു ജന്മത്തിനായി
എനിക്കെന്റ്റെ ജീവനേക്കാള്‍ വിലപ്പെട്ടതായിരുന്നു നീ
വര്‍ഷങ്ങളോളം നെമ്പെടുത് എനിക്ക് കിട്ടിയ ജന്മസാഫലല്യം
ഇനി ഒരു പക്ഷെ ............
ഒരു ജീവിതം മുഴുവന്‍ നീ മാത്രം എന്റ്റെ സ്വന്തമായിരുന്നെന്കില്‍
അത്രക്ക് ഞാന്‍ എന്നെ സ്നേഹിച്ചിരുന്നു
അറിയാം എനിക്കത് .......... പക്ഷെ .......
കലാലയ ഇടനാഴികളിലെവിടെയോ വെച്ചായിരുന്നു
നീ എന്റ്റെ മനസിലേക്ക് കടന്നു വന്നത്
നീ എന്റ്റെ ആരാണെന്ന് ചോതിച്ചാല്‍ അറിയില്ല
ഇന്നോളം ചന്ങാതിയായും ......കാമുകിയായും
എന്റ്റെ മനസ്സില്‍ നീ ഉണ്ടായിരുന്നു .....എന്നീട്ടും .
നീ എന്തിനാ ഒന്നും പറയാതെ പോയത്
അറിയുക ........നീ ഇപ്പോഴും എന്റ്റെ ഹൃതയത്തില്‍ ജീവിക്കുന്നു
എന്റ്റെ പഴയ കിലുക്കാം പെട്ടിയായി
എന്നെന് ഏകാന്തതയില്‍ നിന് സ്വരം നിറഞ്ഞു
അന്നെന് ഹൃതയത്തില്‍ നിന് പേര് ഞാന്‍ എഴുതി വെച്ചു
എന്നിനി ഒരു മൊഴി നിന് ചുണ്ടില്‍ നിറയും
അന്നെന് കാത്തിരിപ്പിന് മൌനം നീ തിരിച്ചറിയും
കാത്തിരിക്കുന്നു വരില്ലെന്ന് അറിയാമായിരുന്നീട്ടും
വരും ജന്മങ്ങളില് നാം ആരൊക്കെ ആയാലും ...
ഞാന്‍ നിന്നെയും ....നീ എന്നെയും
തിരിച്ചറിയണമെന്ന പ്രാര്‍ഥനയോടെ
Saturday, May 14, 2011
വൃദ്ധ സദനത്തിലെ കട്ടില്

വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ കവാടം കടക്കുമ്പോള്‍
അവരെന്റ്റെ മുഖത്തേക്ക് നോക്കിയ
അതേ ദയനീയതയായിരുന്നു എന്റ്റെ കണ്ണുകളില്‍
ഒരിക്കല്‍ ഞാന്‍ ഒരുക്കിയ കട്ടില്
ഇവര്‍ എനിക്ക് വേണ്ടി ഒരുക്കുന്നു
നാളെ
ഇവര്‍ക്കുവേണ്ടി ഈ കട്ടിലൊരുക്കാന്‍ വിധിക്കപെട്ട കുരുന്നുകള്‍
എന്റ്റെ തൊലി ചുളിഞ്ഞ കൈകളില്‍ ചുംബിച്ചു
നടന്നു നീങ്ങുബോള്‍ ഞാന്‍ ഓര്‍ത്തു
നോട്ടു കെട്ടിന്റ്റെ ബലത്തില്‍
കുടുംബകല്ലറ പോലെ ദൃടമാകുകയാണല്ലോ
ഈ കട്ടിലും
Wednesday, May 4, 2011
ഇയ്യാം പാറ്റകള്‍
പിറന്നു മരിക്കുന്ന സന്ധ്യാ ദീപത്തിന്
അരികിലിരുന്നു
മിഴികളില്‍ സ്നേഹവുമായി
ഇലഞ്ഞി പൂ മണക്കുന്ന മുടിയഴിച്
പട്ടുചേല ചുറ്റി
മണ്ണിന്റ്റെ ആര്‍ദ്ര ഗന്ധവുമാവാഹിച്
എന്റ്റെ ഹൃതയത്തിലൂടെ
നീ പെയിതിറങ്ങുന്നു ...
ഒടുവിലെ സന്ധ്യയും വിടപറയുമ്പോള്‍
മറ്റൊരു പ്രഭാതത്തിനു വേണ്ടി
കാത്തുനില്ക്കാന് മനസുവരാതെ
കത്തുന്ന വിളക്കിന്റ്റെ
നിഴല്‍ വെട്ടത്തിനരികില്‍
മിഴിനീര് ചാലുകളില്‍
ഉടക്കിവലിക്കുന്ന പ്രാണന്റ്റെ
സ്നിക്ത ഭാവങ്ങളെ വകവെക്കാതെ
യാതാര്ത്യങ്ങളുടെ വെളിച്ചത്തിലേക്ക്
ഒരു യാത്ര ........ വ്യര്‍ത്തമീ യാത്ര
അരികിലിരുന്നു
മിഴികളില്‍ സ്നേഹവുമായി
ഇലഞ്ഞി പൂ മണക്കുന്ന മുടിയഴിച്
പട്ടുചേല ചുറ്റി
മണ്ണിന്റ്റെ ആര്‍ദ്ര ഗന്ധവുമാവാഹിച്
എന്റ്റെ ഹൃതയത്തിലൂടെ
നീ പെയിതിറങ്ങുന്നു ...
ഒടുവിലെ സന്ധ്യയും വിടപറയുമ്പോള്‍
മറ്റൊരു പ്രഭാതത്തിനു വേണ്ടി
കാത്തുനില്ക്കാന് മനസുവരാതെ
കത്തുന്ന വിളക്കിന്റ്റെ
നിഴല്‍ വെട്ടത്തിനരികില്‍
മിഴിനീര് ചാലുകളില്‍
ഉടക്കിവലിക്കുന്ന പ്രാണന്റ്റെ
സ്നിക്ത ഭാവങ്ങളെ വകവെക്കാതെ
യാതാര്ത്യങ്ങളുടെ വെളിച്ചത്തിലേക്ക്
ഒരു യാത്ര ........ വ്യര്‍ത്തമീ യാത്ര
Tuesday, May 3, 2011
ഇരുട്ട് ....

ഇന്നലെ ....
ഞാന്‍ നോക്കുമ്പോള്‍ അവള് ഇരുട്ടിലേക്ക് നടക്കുകയായിരുന്നു
എന്നാലും അവളുടെ മുഖത്ത് ഒരു വശ്യമായ ചിരിയുണ്ടായിരുന്നു
ആരെയും ത്രസിപ്പിക്കുന്ന നോട്ടവും
കണ്ണുകള്‍ക്ക് കാന്തികമായ ശക്തിയുണ്ടായിരുന്നു
അന്തരീഷത്തില്‍ മുല്ല പൂവിന്റ്റെ ഗന്ധം നിറയുന്നു ഒപ്പം സീല്‍ക്കരങ്ങളും
ഞാന്‍ ഇരുട്ടിനെ വകഞ്ഞു മാറ്റി
റയില്‍വേ സ്റേഷന് ലകഷ്യമാകി നടന്നു
ഇന്ന് .....
ഇന്നും ഞാന്‍ അവളെ കാണുമ്പോള്‍ അവള് ഇരുട്ടിലേക്ക് നടക്കുകയായിരുന്നു
ആ മുഖത്തെ വശ്യമായ ചിരി ഇന്നും ഉണ്ടെങ്കിലും
പ്രസരിപ്പിനു കുറവുണ്ടായിരുന്നു
ത്രസിപ്പിക്കുന്ന നോട്ടം ദയനീയമായി മാറിയിരിക്കുന്നുവോ
അന്തരീഷത്തില്‍ മുല്ലപ്പൂവിന്റ്റെ ഗന്ധം ഉയരുന്നു
സീല്കാരങ്ങള്‍ക്ക് പകരം ഇരുളിന്റ്റെ മറവില്‍ നിന്നും
കീറ തുണിയില്‍ കിടന്ന കുഞ്ഞിന്റ്റെ രോദനം ഉയരുന്നു
അവളൊന്നു ഞരങ്ങിയോ വേദനയോടെ ?
അതൊരു നിശ്വാസമായി പുറത്തേക്കു വന്നു എന്ന് തോന്നി
ഇരുളില്‍ നിന്നും പുറത്തു വന്ന അവള് ആ കുഞ്ഞിനേയും എടുത്തു
അടുത്തു കണ്ട ചായകട ലക്ഷ്യമാക്കി നടക്കുമ്പോള്‍
അവളുടെ മുഖത്തു ഒരു സംതൃപ്തി ഞാന്‍ കണ്ടു
ഞാന്‍ എന്റ്റെ ട്രെയിന്‍ ലക്ഷ്യം വെച്ചു നീങ്ങി തുടങ്ങിയിരുന്നു
നാളെ ......
അവള് ഇരുട്ടിലേക്ക് നടന്നില്ല
അവള് ആരെയോ കാത്തിരിക്കുകയായിരുന്നു
ചെവിയില്‍ ചേര്‍ത്തു വെച്ച മൊബയില്‍ ഫോണില്‍ ആയിരുന്നു അവളുടെ ശ്രദ്ധ
ഞാന്‍ കണ്ടു അവളുടെ ചുളിവുകള്‍ വീണ മുഖം
വായില്‍ ചവച്ചരച്ച പുകയിലയുടെ കറ
മുല്ല പൂവിന്റ്റെ ഗന്ധം മാത്രം അവിടെ മായാതെ തളം കെട്ടിനില്‍ക്കുന്നു
ഇരുട്ടിനെ കീറി മുറിച്ചു വന്ന ആടമ്പര കാരില്‍നിന്നും ഇറങ്ങിവന്ന പെണ്‍കുട്ടി
ആ ശോഷിച്ച കൈകളിലേക്ക് എറിഞ്ഞു കൊടുത്ത നോട്ടുകള്‍ എണ്ണി തിട്ടപെടുത്തുമ്പോള്‍
ആ മുഖത്ത് പഴയ വശ്യത
കണ്ണുകളില്‍ കഴുകന്റ്റെ കൌശലം
അവള് വെളിച്ചത്തിലേക്ക് നടക്കുമ്പോള്‍ ആ പെണ്‍കുട്ടി
അവളുടെ മറപറ്റി നടക്കുകയായിരുന്നു
അവള്‍ക്കു ആ കീരത്തുണിയിലെ കുഞ്ഞിന്റ്റെ മുഖമായിരുന്നു
പക്ഷെ.......
അവളില്‍ നിന്നും രോദനം ഉയര്‍ന്നില്ല...
എന്നാലും അവള് ഇടയ്ക്കിടെ കണ്ണുകള്‍ തുടക്കുന്നുണ്ടായിരുന്നു
അടുത്ത ആടമ്പര കാര്‍ വരുന്നത് വരെ ആ കണ്ണുനീര്
ആരും കാണാതിരിക്കാന്‍ വേണ്ടി മാത്രം
ഞാന്‍ എത്തുമ്പോള്‍ എന്റ്റെ ട്രെയിന്‍ ഒരു ചൂളം വിളിയോടെ
പോകാന്‍ ഒരുങ്ങുകയായിരുന്നു...
Friday, April 29, 2011
ഉത്തരങ്ങളില്ലാതെ .....

നീ തന്നെ പറയു
എന്താണ് സംഭവിച്ചത്
വ്യക്ത്തമായൊരു ഉത്തരം
ഞാന്‍ ആഗ്രഹിക്കുന്നില്ല
അല്ലെങ്കിലും
ചോദ്യങ്ങള്‍ക്കാണല്ലോ പ്രസക്ത്തി
വളരെ
നേര്‍ത്തുപെയ്യുന്നൊരു മഴ
നാട്ടുവഴികളിലെ
പതിഞ്ഞ രാത്രി താളങ്ങള്‍
വിരസമായൊരു നോവലിലെ
ആകാംക്ഷയില്ലാത്ത അന്ത്യം
മഴ, വെയില്,
വെയില്, മഴ,
ഞാന്‍ ആദ്യമേ പറഞ്ഞില്ലേ ??
കാര്യങ്ങള്‍ ഉദ്ദേശിച്ചപോലെ അല്ല
പോകുന്നതെന്ന്
വയലറ്റ് പൂക്കള്‍
ഇഷ്ട്ടമാണോ ??
പുലര്‍ച്ചെ
ഞാന്‍ കണ്ട സ്വപ്നം
എന്തായിരുന്നുവെന്ന്
പലവട്ടമാലോചിചീട്ടും
ഓര്‍മ്മ വരുന്നില്ല
Wednesday, April 27, 2011
നഷ്ട്ടം...

എന്റ്റെ മനസിന്റ്റെ പൂമുഖപടിയില്‍
വാക്കുകള്‍ ഗതി കിട്ടാതകലുബോള്
അക്ഷരങ്ങള്‍ അസ്ഥിമാടങ്ങളില്‍
വിശ്രമം കൊള്ളുമ്പോള്‍
ഓര്‍മ്മകള്‍ മരണം പോലെ ശ്യൂന്യമാവുമ്പോള്
എനിക്ക് എവിടെയോവെച്ച്
എന്തോ നഷ്ട്ടപെട്ടിരുന്നു
എന്റ്റെ എല്ലാ ലോകങ്ങളിലും
ഓര്‍മകളിലും
ചിന്തകളിലും
സ്വപ്നങ്ങളിലും
ഞാന്‍ തിരഞ്ഞു
എന്റ്റെ ജീര്‍ണിച്ച ശരീരത്തിലും
കീറി പറിഞ്ഞ വസ്ത്രങ്ങളിലും
ഞാനത് കണ്ടില്ല
ഒടുവില്‍ യാധാര്ത്യങ്ങളുടെ മുഖം കറുത്തപ്പോള്‍
സ്വപ്നങ്ങളുടെ ചിറകുകള് ഒടിഞ്ഞപ്പോള്‍
നീതിക്ക് കുറ്റബോദമേറിയപ്പോള്
മിഥ്യയുടെ മറവിലും ഞാന്‍ തിരഞ്ഞു
തണുത്തും വെറുങ്ങലിച്ചും
നരപടര്‍ന്ന ജീവിതത്തില്‍
പരിഹാസത്തിന്റ്റെയും
ആത്മ നിന്ദയുടെയും
പേക്കിനാവുകളുടെയും
നിഗൂഡതകളില്‍ നിന്നും
ഞാന്‍ മനസിലാക്കി
എനിക്ക് നഷ്ട്ടപെട്ടത്
എന്നെ തന്നെ ആയിരുന്നു
Tuesday, April 26, 2011
പ്രിയപ്പെട്ടവള്‍ക്കായി.........

പാതി വഴിയില്‍ പെഴിഞ്ഞുപോയ എന്റ്റെ സ്വപ്നങ്ങല്കായ്........
മീട്ടാന്‍ കഴിയാതെപോയ മോഹവീണയുടെ ഓര്‍മക്കായി........
" ഈ ഉപഹാരം "
സത്യത്തില്‍ നീയും എന്നെ പ്രണയിച്ചിരിക്കാം.....
നിലാവുള്ള രാത്രികളില്‍ നിന്റ്റെ കാതുകളില്‍ ഒഴുകി എത്തിയ സ്വരം എന്റ്റെ മാത്രമാണ്.
പലപ്പോഴും ഞാന്‍ ശ്രദ്ധിക്കാറുണ്ട് ....
" നീ എന്താണ് ഇങ്ങനെ "....
അപ്പ്രതീക്ഷിതമായി എന്നിലേക്ക് കടന്നു വന്ന നിന്റ്റെ മനസ് ഞാന്‍ മനസിലാക്കുന്നു.
നിനക്കറിയോ?
ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന്.......
നിന്റ്റെ പ്രതിഭിംബം നിനക്ക് കാണണമെങ്കില്‍ നീ എന്റ്റെ കണ്ണുകളിലേക്ക് നോക്കുക, എന്നിട്ടും നിനക്ക് കാണാന്‍ സാധിക്കുന്നില്ല എങ്കില്‍....എങ്കില്‍.....
നീ നിന്നോട് തന്നെ ചോതിച്ച് നോക്കുക......
സന്ധ്യയുടെ കുന്കുമ നിറം എനിക്കിഷ്ട്ടമാണ്.......
പൊന്‍ വെയിലിന്റ്റെ മഞ്ഞനിറം എനിക്കിഷ്ട്ടമാണ്.......
അതിനേക്കാള്‍ എനിക്കെത്രയോ ഇഷ്ട്ടമാണ്
നിന്റ്റെ കുസൃതി നോട്ടവം...... തേനൂറും പുഞ്ചിരിയും......
നിനക്കറിയോ......??
നീ എന്നില്‍നിന്നു എത്ര അകന്നാലും എനിക്ക് നിന്നോട് അത്രമാത്രം അടുക്കാനെ കഴിയു....
കാണാതിരുന്നാല്‍ അര്തശ്യുന്യമാകുന്ന പകലുകളിലും.....
കേള്‍ക്കാതിരുന്നാല്‍ ഉറങ്ങാന്‍ ആവാത്ത രാവുകളിലും....
എന്നും നെഞ്ചോടു ചേര്‍ത്ത് വെക്കുന്നത് ഈ ഓര്‍മകളാണ്.....
തുടിക്കുന്ന മനസും നിറയുന്ന സ്നേഹവും എന്നും വിലപ്പെട്ടതാകുന്നു എന്ന സത്യം
ഞാന്‍ നിന്നിലുടെ അറിയുന്നു
അരുകിലിരുന്നാല്‍ നിന്റ്റെ ഹൃദയത്തിന്റ്റെ സ്പന്തനങ്ങളിലെ
സ്നേഹമന്ത്രണം എനിക്ക് കേള്‍ക്കാം
അകലത്താകുബോള്‍ ഒരു തെന്നലായി എന്നെ തഴുകുന്നതും ഞാന്‍ അറിയുന്നു
എന്റ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് അത്
എറ്റെ സ്നേഹം നിന്നെ വേദനിപ്പിചീട്ടുണ്ടെങ്കില്‍ നീ എനിക്ക് ഒരിക്കലും മാപ്പുതരരുത്
പകരം നീ എന്നെ ശപിക്കണം അതിക്രുരമായി... എങ്കില്‍....
വിധിയുടെ മാറാപ്പ് ചുമലില്‍ ചുമന്നു,
സര്‍വ പാപവും ശിരസില്‍ ആവാഹിച്ച്,
എനിക്ക് യാത്രയാകാം
നീ ഇല്ലെന്നുറപ്പുള്ള പാപതീരത്ത് കുടി....
നിന്റ്റെ സൗഹൃതം എന്നെ കുട്ടികൊണ്ട് പോയത്
എനിക്ക് എപ്പഴോക്കെയോ നഷ്ട്ടപെട്ടുപോയ സ്നേത്തിലേക്കായിരുന്നു.
സ്വപ്നം മയങ്ങുന്ന കണുകളോ അരുന്നാഭയാര്‍ന്ന കവിള് തടമോ അതോ
തനി ഗ്രാമീണ ശലീനതയോ എന്നെ ആകര്‍ഷിച്ചത് എന്തോ എനിക്കറിയില്ല
മുറ്റത്തെ മന്താര പുഷ്പത്തെ മെല്ലെ തഴുകി എത്തിയ കാറ്റ്
അന്നെന്റ്റെ കാതില്‍ മന്ത്രിച്ചു നീ എനിക്കാണെന്നു.......
നീ എന്റ്റെതാനെന്നു.......
ശബ്തിച്ച് കൊണ്ടിരിക്കുന്ന നാഴിക മണികള്‍ക്കിടയിലും
എന്തിനേറെ വായിക്കാനെടുക്കുന്ന പുസ്തക താളുകളിലെ കറുത്ത അക്ഷരങ്ങള്‍ക്കിടയിലും തെളിയുന്നത് നിന്റ്റെ മുഖമാണ്
നീ എത്ര അകലങ്ങളിലേക്ക് പോയ്മറജീട്ടും,
ഞാന്‍ എത്രമാത്രം നിന്നെ മറക്കാന്‍ ശ്രമിചീട്ടും,
മനസിന്റ്റെ കോണില്‍ ഒരു വിങ്ങലായ് ഇന്നും നീ ഉണ്ടെന്ന സത്യം
വേദനയോടെ ഞാന്‍ അറിയുന്നു
........അതിലേറെ ഇഷ്ട്ടതോടെ.......
സ്നേഹം ഒരു വിശ്വാസമാണ്, എനിക്ക് നീയും,
നിനക്ക് ഞാനും എന്നുള്ളതിന്റ്റെ വിശ്വാസം
ആ വിശ്വാസം എന്നില്ലാതാകുന്നോ അന്ന് നമ്മളും ഉണ്ടാകില്ല.
വേര്പിരിയലിന്റ്റെ നിമിഷം വരെ ആ സ്നേത്തിന്റ്റെ ആഴം തിരിച്ചറിയുന്നില്ല
ഞാന്‍ കടന്നുപോയ വഴികളില്‍ ഞാന്‍ കണ്ടുമുട്ടിയ പല മുഖങ്ങളിലും
അവരുടെ ഓരോ ചിരിയിലും "നീ എത്തിയോ??" എന്ന് ചോതിക്കുന്നത് പോലെ തോന്നി
പലതായി വെട്ടിമുറിക്കപ്പെട്ട എന്റ്റെ മനസിനെ ഓര്‍മ്മകള്‍ തുന്നി ചേര്‍ത്തപ്പോള്‍
അറിഞ്ഞിട്ടും അറിയാതെ പോയ വിടരാന്‍ കൊതിച്ചിട്ടും വിടരാതെ പോയ
എന്റ്റെ സ്വപ്നങ്ങള്‍ ഒരുകടലാസില്‍ കുറിച്ചിട്ടു എന്നുമാത്രം...
കൂട്ടിചെര്‍ത്തിട്ടും എവിടെയൊക്കെയോ പിഴക്കുന്നു...
കണ്ണ്കളില് നനവുമായി വിറയ്ക്കുന്ന ചുണ്ടില്‍ പുഞ്ചിരിയുമായി
വായിച്ചെടുക്കാന്‍ മഷിപുരണ്ട മനസുമായി............
എന്റ്റെ പ്രിയപ്പെട്ടവള്‍ക്കായി.........
Monday, April 25, 2011
വിചിത്രമായ ആത്മഹത്യ

ഞങ്ങള്‍ മരിക്കാന്‍ തന്നെ തീരുമാനിച്ചു
ഒന്നിച്ചു ജീവിക്കാന്‍ അനുവതിക്കാത്ത ഈ ലോകത്തോട് ഞങ്ങളാല്‍ ആകുന്ന രീതിയില്‍ പ്രതികാരം ചെയ്യുക
ഞങ്ങള്‍ എല്ലാം തീരുമാനിച്ചിരുന്നു കൃത്യം 11 മണിക്ക് തന്നെ ഞാന്‍ അവളെ വിളിച്ചു ഞങ്ങളുടെ ജീവിതത്തിലെ അവസാന സംഭാഷണം ഞാന്‍ ചോതിച്ചു
നിനക്ക് മരിക്കാന്‍ പേടിയുണ്ടോ ??
ഇല്ല ... ഞാന്‍ എന്തിനു ഭയക്കണം അവള് ചോതിച്ചു
അല്ല ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തെക്കല്ലേ ?? എന്ന ചോത്യത്തിനു
കൂടെ നീ ഇല്ലേ പിന്നെ എനിക്കെന്താ ...എന്നായിരുന്നു അവളുടെ മറുപടി
പിന്നീട് നീണ്ടു നിന്ന നിശബ്തതയില്‍ മരണത്തിന്റ്റെ ആലൊച്ച കേള്‍ക്കാമായിരുന്നു
സമയം നീങ്ങി കൊണ്ടിരുന്നു
അവളുടെ തേങ്ങി കരച്ചില് എന്റ്റെ കാതുകളെ പൊള്ളിച്ചു
ഇനിയും എനിക്ക് അത് കേള്‍ക്കാന്‍ കഴിയില്ലെന്ന് ഭോധ്യ മായപ്പോള്‍
ഞാന്‍ തീരുമാനിച്ചു ഇനിയും വൈകിക്കെണ്ടാതില്ല
മരിക്കുക തന്നെ
ഇടറുന്ന സ്വരത്തില്‍ അവള് ചോതിച്ചു നമ്മള് എങ്ങനെയാ മരിക്കാ
ഞാനും ആലോചിക്കുകയായിരുന്നു
ഒടുവില്‍ ഞാന്‍ തീരുമാനിച്ചു പഴമയിലേക്കു ഒരു മടങ്ങി പോക്ക്
തൂങ്ങി മരണം
അവളുടെ ഷാളില്‍ ഒരു കുരുക്കുണ്ടാക്കി ഫാനില്‍ കെട്ടി അവള് കാത്തിരുന്നു
പഴമയില്‍ ഒരു പുതമാക്കായി 12 മണിയെന്ന സമയത്തിനായി
ഞാനും കാത്തിരിക്കുകയായിരുന്നു
അമ്മയുടെ സാരിയുടെ തുമ്പില്‍ ഒരു കുരുക്കുണ്ടാക്കി
അമ്മക്ക് ഏറ്റവും ഇഷ്ട്ടമുള്ള സാരിയാനത്രേ അത്
ഞാന്‍ മനസ്സില്‍ ചിരിച്ചു ഒരു പ്രതികാരതിന്റ്റെ ചിരി
ഇനി ഒരിക്കലും അമ്മക്ക് ഈ സാരി ഉടുക്കാന്‍ പറ്റില്ലല്ലോ
അടുത്തു കിടന്ന സ്ടൂലെടുത്തു ഫാനില്‍ കേട്ട് മുറുക്കി കാത്തിരുന്നു
അവളും തയ്യാറെടുത്തു കഴിഞ്ഞിരുന്നു
കഴിഞ്ഞ പിറന്നാളിന് ഞാന്‍ സമ്മാനമായി കൊടുത്ത മഞ്ഞ പൂക്കളുള്ള
ച്ചുരിതാരില്‍ അവള് ഇപ്പോള്‍ എത്ര സുന്ദരിയായിരിക്കും
അതിന്റ്റെ വെളുത്ത ശാളിന്റ്റെ ഒരറ്റം ഫാനില്‍ കെട്ടി അവളും കാത്തിരിക്കുകയായിരുന്നു
നിമിഷങ്ങള്‍ കടന്നു പോകവേ ഞങ്ങളുടെ നിശ്വാസങ്ങള്‍ കാതുകളില്‍ കേള്‍ക്കാമായിരുന്നു
നാളെ ആളുകള്‍ പറയും വിചിത്രമായ ഈ ആത്മാഹത്യയെ കുറിച്ച്
സമയം 12
ഇനി സ്ടൂളിലേക്ക് കയറിക്കോളൂ എന്റ്റെ വാക്കുകളെ അവള് സ്കൂള്‍ കുട്ടിയെ പോലെ അനുസരിക്കുകയായിരുന്നു
ഞാനും അപ്പോള്‍ സ്ടൂളില്‍ നില്‍ക്കുകയായിരുന്നു
കുറുക്കു കഴുത്തില്‍ മുറുക്കി കാത്തിരുന്നു
അവസാന വാക്കുകള്‍ക്കായി
ഇനി നമ്മള് ഒന്നാണ് ... ഈ നിമിഷം മുതല്‍ നമ്മെ ആര്‍ക്കും പിരിക്കാന്‍ ആകില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍
അവള് കരയാത്തിരിക്കാന്‍ പാട് പെടുകയായിരുന്നു
ജീവിതത്തില്‍ തോറ്റ നമ്മള് മരണത്തില്‍ ഒന്നിക്കുന്നു
നാളെ മറ്റൊരു ലോകത്ത് നമ്മള് ഒന്നിച്ചു ജീവിക്കാന്‍ പോകുന്നു
ഇനി ഒട്ടും ചിന്തിക്കാനില്ല അവസാന ചുമ്പനങ്ങള്‍ കൈമാറി ഞാന്‍ അവസാന നിര്‍ദേശവും നല്കി
കാലുകള്‍ കൊണ്ട് സ്റൂല്‍ തട്ടി തെറിപ്പിച്ചു
സാരിയുടെ കുറുക്കു മുറുകി കണ്ണുകള്‍ തുറിച്ചു ശ്വാസം നിലക്കുംപോളും അവളുടെ നിശ്വാസവും ച്ചുബനങ്ങളും
കാതില്‍ മുഴങ്ങി കൊണ്ടിരുന്നു
കയ്യിലെ ഫോണ്‍ ദൂരേക്ക് തെറിച്ചു പോയി അങ്ങ് ദൂരെ ഒരു മുറിയില്‍ മറ്റൊരു ശരീരം കൂടി ഒരു ക്ഷാളിന്റ്റെ
തുബില്‍ ആടുകയായിരുന്നു ഒന്നിക്കുവാനുള്ള യാത്രയില്‍
ഞാന്‍ ആകാശത്തു നിന്നും നോക്കുകയായിരുന്നു
എന്റ്റെ വീട്ടിലെ ജനകൂട്ടത്തിലെക് എന്റ്റെ അമ്മയുടെ നിലവിളികളിലേക്ക്
എനിക്ക് ഒട്ടും ദയ തോന്നിയില്ല ഞാന്‍ സംത്രിപ്ത്തനായിരുന്നു ഈ പ്രതികാരത്തില്‍
ഞാന്‍ കാത്തിരിക്കുകയായിരുന്നു ഇനിയും അവള് എന്തെ എത്തിയില്ല
ഞാന്‍ വീണ്ടും നോക്കി ഇപ്പോള്‍ ആരൊക്കെയോ എന്റ്റെ ശവശരീരത്തില്‍ പുഷ്പ്പങ്ങലര്‍പ്പിക്കുന്നു
ഒരു ചുവന്ന റോസാ പൂ എന്റ്റെ നെഞ്ചില്‍ വെച്ച് ഒരു നിമിഷം നോക്കിനിന്നു
പിന്തിരിഞ്ഞു നടന്ന ആ രൂപം കണ്ടു ഞാന്‍ നടുങ്ങി
അവള് ..അവള്
അതെന്റ്റെ നിമ്മിയായിരുന്നു
ഞാന്‍ സര്‍വ ശക്ത്തിയുമെടുത്തു വിളിച്ചു
പക്ഷെ എന്റ്റെ വാക്കുകള്‍ പുറത്തേക്ക് വന്നില്ല അവള് ആ വിളി കേട്ടതുമില്ല
എനിക്ക് പറയാനുള്ളത്

എനിക്ക് പറയാനുള്ളത്
എല്ലാം
നിശബ്ദമായി കേള്‍പ്പു
ഇടറിയ കാലൊച്ചകള്‍
മുറിയുന്ന ഗദ്ഗദങ്ങള്‍
പതറിയ സ്വരങ്ങള്‍
അലറുന്ന നോവുകള്‍
കേള്‍ക്കാം എല്ലാം ഒന്നിച്ച്
പക്ഷെ എനിക്ക് പറയാനുള്ളത്
മറ്റൊന്നായിരുന്നു
ഒരിക്കലും വിരുന്നു വരാത്ത
വിശപ്പിനും
സ്വാഗതമോതാത്ത സ്വപ്നത്തിനും
ഞാന്‍ വഴിമാറി കൊടുത്തീട്ടില്ല
കാലം കയ്യിലോതുക്കിയ
യാഥാര്ത്യങ്ങളെ
നെഞ്ചോടടക്കിയതെ ഉള്ളു
പാതിവെന്തു ചവച്ചിറക്കിയ
സത്യങ്ങള്‍ ദഹിക്കാതെ
തികട്ടി വരികയാണ്...
ഇപ്പോഴും
എന്നീട്ടും ഞാന്‍ പറഞ്ഞത്
മറ്റൊന്നായിരുന്നു
Subscribe to:
Posts (Atom)