
എന്റ്റെ മനസിന്റ്റെ പൂമുഖപടിയില്‍
വാക്കുകള്‍ ഗതി കിട്ടാതകലുബോള്‍
അക്ഷരങ്ങള്‍ അസ്ഥിമാടങ്ങളില്‍
വിശ്രമം കൊള്ളുമ്പോള്‍
ഓര്‍മ്മകള്‍ മരണം പോലെ ശ്യൂന്യമാവുമ്പോള്‍
എനിക്ക് എവിടെയോവെച്ച്
എന്തോ നഷ്ട്ടപെട്ടിരുന്നു
എന്റ്റെ എല്ലാ ലോകങ്ങളിലും
ഓര്‍മകളിലും
ചിന്തകളിലും
സ്വപ്നങ്ങളിലും
ഞാന്‍ തിരഞ്ഞു
എന്റ്റെ ജീര്‍ണിച്ച ശരീരത്തിലും
കീറി പറിഞ്ഞ വസ്ത്രങ്ങളിലും
ഞാനത് കണ്ടില്ല
ഒടുവില്‍ യാധാര്ത്യങ്ങളുടെ മുഖം കറുത്തപ്പോള്‍
സ്വപ്നങ്ങളുടെ ചിറകുകള്‍ ഒടിഞ്ഞപ്പോള്‍
നീതിക്ക് കുറ്റബോദമേറിയപ്പോള്‍
മിഥ്യയുടെ മറവിലും ഞാന്‍ തിരഞ്ഞു
തണുത്തും വെറുങ്ങലിച്ചും
നരപടര്‍ന്ന ജീവിതത്തില്‍
പരിഹാസത്തിന്റ്റെയും
ആത്മ നിന്ദയുടെയും
പേക്കിനാവുകളുടെയും
നിഗൂഡതകളില്‍ നിന്നും
ഞാന്‍ മനസിലാക്കി
എനിക്ക് നഷ്ട്ടപെട്ടത്
എന്നെ തന്നെ ആയിരുന്നു
No comments:
Post a Comment