Tuesday, April 26, 2011

പ്രിയപ്പെട്ടവള്‍ക്കായി.........
പാതി വഴിയില്‍ പെഴിഞ്ഞുപോയ എന്റ്റെ സ്വപ്നങ്ങല്‍കായ്........
മീട്ടാന്‍ കഴിയാതെപോയ മോഹവീണയുടെ ഓര്‍മക്കായി........
" ഈ ഉപഹാരം "
സത്യത്തില്‍ നീയും എന്നെ പ്രണയിച്ചിരിക്കാം.....
നിലാവുള്ള രാത്രികളില്‍ നിന്റ്റെ കാതുകളില്‍ ഒഴുകി എത്തിയ സ്വരം എന്റ്റെ മാത്രമാണ്.
പലപ്പോഴും ഞാന്‍ ശ്രദ്ധിക്കാറുണ്ട് ....
" നീ എന്താണ് ഇങ്ങനെ "....
അപ്പ്രതീക്ഷിതമായി എന്നിലേക്ക് കടന്നു വന്ന നിന്റ്റെ മനസ് ഞാന്‍ മനസിലാക്കുന്നു.
നിനക്കറിയോ?
ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന്.......
നിന്റ്റെ പ്രതിഭിംബം നിനക്ക് കാണണമെങ്കില്‍ നീ എന്റ്റെ കണ്ണുകളിലേക്ക് നോക്കുക, എന്നിട്ടും നിനക്ക് കാണാന്‍ സാധിക്കുന്നില്ല എങ്കില്‍....എങ്കില്‍.....
നീ നിന്നോട് തന്നെ ചോതിച്ച് നോക്കുക......
സന്ധ്യയുടെ കുന്കുമ നിറം എനിക്കിഷ്ട്ടമാണ്.......
പൊന്‍ വെയിലിന്റ്റെ മഞ്ഞനിറം എനിക്കിഷ്ട്ടമാണ്.......
അതിനേക്കാള്‍ എനിക്കെത്രയോ ഇഷ്ട്ടമാണ്
നിന്റ്റെ കുസൃതി നോട്ടവം...... തേനൂറും പുഞ്ചിരിയും......
നിനക്കറിയോ......??
നീ എന്നില്‍നിന്നു എത്ര അകന്നാലും എനിക്ക് നിന്നോട് അത്രമാത്രം അടുക്കാനെ കഴിയു....
കാണാതിരുന്നാല്‍ അര്തശ്യുന്യമാകുന്ന പകലുകളിലും.....
കേള്‍ക്കാതിരുന്നാല്‍ ഉറങ്ങാന്‍ ആവാത്ത രാവുകളിലും....
എന്നും നെഞ്ചോടു ചേര്‍ത്ത് വെക്കുന്നത് ഈ ഓര്‍മകളാണ്.....
തുടിക്കുന്ന മനസും നിറയുന്ന സ്നേഹവും എന്നും വിലപ്പെട്ടതാകുന്നു എന്ന സത്യം
ഞാന്‍ നിന്നിലുടെ അറിയുന്നു
അരുകിലിരുന്നാല്‍ നിന്റ്റെ ഹൃദയത്തിന്റ്റെ സ്പന്തനങ്ങളിലെ
സ്നേഹമന്ത്രണം എനിക്ക് കേള്‍ക്കാം
അകലത്താകുബോള്‍ ഒരു തെന്നലായി എന്നെ തഴുകുന്നതും ഞാന്‍ അറിയുന്നു
എന്റ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് അത്
എറ്റെ സ്നേഹം നിന്നെ വേദനിപ്പിചീട്ടുണ്ടെങ്കില്‍ നീ എനിക്ക് ഒരിക്കലും മാപ്പുതരരുത്
പകരം നീ എന്നെ ശപിക്കണം അതിക്രുരമായി... എങ്കില്‍....
വിധിയുടെ മാറാപ്പ് ചുമലില്‍ ചുമന്നു,
സര്‍വ പാപവും ശിരസില്‍ ആവാഹിച്ച്,
എനിക്ക് യാത്രയാകാം
നീ ഇല്ലെന്നുറപ്പുള്ള പാപതീരത്ത് കുടി....
നിന്റ്റെ സൗഹൃതം എന്നെ കുട്ടികൊണ്ട് പോയത്
എനിക്ക് എപ്പഴോക്കെയോ നഷ്ട്ടപെട്ടുപോയ സ്നേത്തിലേക്കായിരുന്നു.
സ്വപ്നം മയങ്ങുന്ന കണുകളോ അരുന്നാഭയാര്‍ന്ന കവിള്‍ തടമോ അതോ
തനി ഗ്രാമീണ ശലീനതയോ എന്നെ ആകര്‍ഷിച്ചത് എന്തോ എനിക്കറിയില്ല
മുറ്റത്തെ മന്താര പുഷ്പത്തെ മെല്ലെ തഴുകി എത്തിയ കാറ്റ്
അന്നെന്റ്റെ കാതില്‍ മന്ത്രിച്ചു നീ എനിക്കാണെന്നു.......
നീ എന്റ്റെതാനെന്നു.......
ശബ്തിച്ച് കൊണ്ടിരിക്കുന്ന നാഴിക മണികള്‍ക്കിടയിലും
എന്തിനേറെ വായിക്കാനെടുക്കുന്ന പുസ്തക താളുകളിലെ കറുത്ത അക്ഷരങ്ങള്‍ക്കിടയിലും തെളിയുന്നത് നിന്റ്റെ മുഖമാണ്
നീ എത്ര അകലങ്ങളിലേക്ക് പോയ്മറജീട്ടും,
ഞാന്‍ എത്രമാത്രം നിന്നെ മറക്കാന്‍ ശ്രമിചീട്ടും,
മനസിന്റ്റെ കോണില്‍ ഒരു വിങ്ങലായ് ഇന്നും നീ ഉണ്ടെന്ന സത്യം
വേദനയോടെ ഞാന്‍ അറിയുന്നു
........അതിലേറെ ഇഷ്ട്ടതോടെ.......
സ്നേഹം ഒരു വിശ്വാസമാണ്, എനിക്ക് നീയും,
നിനക്ക് ഞാനും എന്നുള്ളതിന്റ്റെ വിശ്വാസം
ആ വിശ്വാസം എന്നില്ലാതാകുന്നോ അന്ന് നമ്മളും ഉണ്ടാകില്ല.
വേര്പിരിയലിന്റ്റെ നിമിഷം വരെ ആ സ്നേത്തിന്റ്റെ ആഴം തിരിച്ചറിയുന്നില്ല
ഞാന്‍ കടന്നുപോയ വഴികളില്‍ ഞാന്‍ കണ്ടുമുട്ടിയ പല മുഖങ്ങളിലും
അവരുടെ ഓരോ ചിരിയിലും "നീ എത്തിയോ??" എന്ന് ചോതിക്കുന്നത് പോലെ തോന്നി
പലതായി വെട്ടിമുറിക്കപ്പെട്ട എന്റ്റെ മനസിനെ ഓര്‍മ്മകള്‍ തുന്നി ചേര്‍ത്തപ്പോള്‍
അറിഞ്ഞിട്ടും അറിയാതെ പോയ വിടരാന്‍ കൊതിച്ചിട്ടും വിടരാതെ പോയ
എന്റ്റെ സ്വപ്‌നങ്ങള്‍ ഒരുകടലാസില്‍ കുറിച്ചിട്ടു എന്നുമാത്രം...
കൂട്ടിചെര്‍ത്തിട്ടും എവിടെയൊക്കെയോ പിഴക്കുന്നു...
കണ്ണ്കളില്‍ നനവുമായി വിറയ്ക്കുന്ന ചുണ്ടില്‍ പുഞ്ചിരിയുമായി
വായിച്ചെടുക്കാന്‍ മഷിപുരണ്ട മനസുമായി............
എന്റ്റെ പ്രിയപ്പെട്ടവള്‍ക്കായി.........

3 comments:

 1. this is really heart touching.all the best wishes for u

  ReplyDelete
 2. എന്റ്റെ സ്വപ്‌നങ്ങള്‍ ഒരുകടലാസില്‍ കുറിച്ചിട്ടു എന്നുമാത്രം...
  കൂട്ടിചെര്‍ത്തിട്ടും എവിടെയൊക്കെയോ പിഴക്കുന്നു...
  കണ്ണ്കളില്‍ നനവുമായി വിറയ്ക്കുന്ന ചുണ്ടില്‍ പുഞ്ചിരിയുമായി
  വായിച്ചെടുക്കാന്‍ മഷിപുരണ്ട മനസുമായി............
  എന്റ്റെ പ്രിയപ്പെട്ടവള്‍ക്കായി.........
  ???????????????????

  ReplyDelete
 3. തിരിച്ചുകിട്ടാത്ത പ്രണയം മനുഷ്യമനസ്സിന് വേദനയുണ്ടാക്കുന്ന ഒന്നാണ് ,എന്നാല്‍ ഇതില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല നഷ്ട്ടപെട്ട പ്രണയം .ആ മുറിവിന് ആഴം കൂടും,അത് എന്നും ഒരു ചോരപൊടിക്കുന്ന മുറിവായി മനസ്സിനെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും....

  ReplyDelete