Monday, April 25, 2011

വിചിത്രമായ ആത്മഹത്യ





ഞങ്ങള്‍ മരിക്കാന്‍ തന്നെ തീരുമാനിച്ചു
ഒന്നിച്ചു ജീവിക്കാന്‍ അനുവതിക്കാത്ത ഈ ലോകത്തോട്‌ ഞങ്ങളാല്‍ ആകുന്ന രീതിയില്‍ പ്രതികാരം ചെയ്യുക
ഞങ്ങള്‍ എല്ലാം തീരുമാനിച്ചിരുന്നു കൃത്യം 11 മണിക്ക് തന്നെ ഞാന്‍ അവളെ വിളിച്ചു ഞങ്ങളുടെ ജീവിതത്തിലെ അവസാന സംഭാഷണം ഞാന്‍ ചോതിച്ചു
നിനക്ക് മരിക്കാന്‍ പേടിയുണ്ടോ ??
ഇല്ല ... ഞാന്‍ എന്തിനു ഭയക്കണം അവള്‍ ചോതിച്ചു
അല്ല ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തെക്കല്ലേ ?? എന്ന ചോത്യത്തിനു
കൂടെ നീ ഇല്ലേ പിന്നെ എനിക്കെന്താ ...എന്നായിരുന്നു അവളുടെ മറുപടി
പിന്നീട് നീണ്ടു നിന്ന നിശബ്തതയില്‍ മരണത്തിന്റ്റെ ആലൊച്ച കേള്‍ക്കാമായിരുന്നു
സമയം നീങ്ങി കൊണ്ടിരുന്നു
അവളുടെ തേങ്ങി കരച്ചില്‍ എന്റ്റെ കാതുകളെ പൊള്ളിച്ചു
ഇനിയും എനിക്ക് അത് കേള്‍ക്കാന്‍ കഴിയില്ലെന്ന് ഭോധ്യ മായപ്പോള്‍
ഞാന്‍ തീരുമാനിച്ചു ഇനിയും വൈകിക്കെണ്ടാതില്ല
മരിക്കുക തന്നെ
ഇടറുന്ന സ്വരത്തില്‍ അവള്‍ ചോതിച്ചു നമ്മള്‍ എങ്ങനെയാ മരിക്കാ
ഞാനും ആലോചിക്കുകയായിരുന്നു
ഒടുവില്‍ ഞാന്‍ തീരുമാനിച്ചു പഴമയിലേക്കു ഒരു മടങ്ങി പോക്ക്
തൂങ്ങി മരണം
അവളുടെ ഷാളില്‍ ഒരു കുരുക്കുണ്ടാക്കി ഫാനില്‍ കെട്ടി അവള്‍ കാത്തിരുന്നു
പഴമയില്‍ ഒരു പുതമാക്കായി 12 മണിയെന്ന സമയത്തിനായി
ഞാനും കാത്തിരിക്കുകയായിരുന്നു
അമ്മയുടെ സാരിയുടെ തുമ്പില്‍ ഒരു കുരുക്കുണ്ടാക്കി
അമ്മക്ക് ഏറ്റവും ഇഷ്ട്ടമുള്ള സാരിയാനത്രേ അത്
ഞാന്‍ മനസ്സില്‍ ചിരിച്ചു ഒരു പ്രതികാരതിന്റ്റെ ചിരി
ഇനി ഒരിക്കലും അമ്മക്ക് ഈ സാരി ഉടുക്കാന്‍ പറ്റില്ലല്ലോ
അടുത്തു കിടന്ന സ്ടൂലെടുത്തു ഫാനില്‍ കേട്ട് മുറുക്കി കാത്തിരുന്നു
അവളും തയ്യാറെടുത്തു കഴിഞ്ഞിരുന്നു
കഴിഞ്ഞ പിറന്നാളിന് ഞാന്‍ സമ്മാനമായി കൊടുത്ത മഞ്ഞ പൂക്കളുള്ള
ച്ചുരിതാരില്‍ അവള്‍ ഇപ്പോള്‍ എത്ര സുന്ദരിയായിരിക്കും
അതിന്റ്റെ വെളുത്ത ശാളിന്റ്റെ ഒരറ്റം ഫാനില്‍ കെട്ടി അവളും കാത്തിരിക്കുകയായിരുന്നു
നിമിഷങ്ങള്‍ കടന്നു പോകവേ ഞങ്ങളുടെ നിശ്വാസങ്ങള്‍ കാതുകളില്‍ കേള്‍ക്കാമായിരുന്നു
നാളെ ആളുകള്‍ പറയും വിചിത്രമായ ഈ ആത്മാഹത്യയെ കുറിച്ച്
സമയം 12
ഇനി സ്ടൂളിലേക്ക് കയറിക്കോളൂ എന്റ്റെ വാക്കുകളെ അവള്‍ സ്കൂള്‍ കുട്ടിയെ പോലെ അനുസരിക്കുകയായിരുന്നു
ഞാനും അപ്പോള്‍ സ്ടൂളില്‍ നില്‍ക്കുകയായിരുന്നു
കുറുക്കു കഴുത്തില്‍ മുറുക്കി കാത്തിരുന്നു
അവസാന വാക്കുകള്‍ക്കായി
ഇനി നമ്മള്‍ ഒന്നാണ് ... ഈ നിമിഷം മുതല്‍ നമ്മെ ആര്‍ക്കും പിരിക്കാന്‍ ആകില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍
അവള്‍ കരയാത്തിരിക്കാന്‍ പാട് പെടുകയായിരുന്നു
ജീവിതത്തില്‍ തോറ്റ നമ്മള്‍ മരണത്തില്‍ ഒന്നിക്കുന്നു
നാളെ മറ്റൊരു ലോകത്ത് നമ്മള്‍ ഒന്നിച്ചു ജീവിക്കാന്‍ പോകുന്നു
ഇനി ഒട്ടും ചിന്തിക്കാനില്ല അവസാന ചുമ്പനങ്ങള്‍ കൈമാറി ഞാന്‍ അവസാന നിര്‍ദേശവും നല്‍കി
കാലുകള്‍ കൊണ്ട് സ്റൂല്‍ തട്ടി തെറിപ്പിച്ചു
സാരിയുടെ കുറുക്കു മുറുകി കണ്ണുകള്‍ തുറിച്ചു ശ്വാസം നിലക്കുംപോളും അവളുടെ നിശ്വാസവും ച്ചുബനങ്ങളും
കാതില്‍ മുഴങ്ങി കൊണ്ടിരുന്നു
കയ്യിലെ ഫോണ്‍ ദൂരേക്ക് തെറിച്ചു പോയി അങ്ങ് ദൂരെ ഒരു മുറിയില്‍ മറ്റൊരു ശരീരം കൂടി ഒരു ക്ഷാളിന്റ്റെ
തുബില്‍ ആടുകയായിരുന്നു ഒന്നിക്കുവാനുള്ള യാത്രയില്‍
ഞാന്‍ ആകാശത്തു നിന്നും നോക്കുകയായിരുന്നു
എന്റ്റെ വീട്ടിലെ ജനകൂട്ടത്തിലെക് എന്റ്റെ അമ്മയുടെ നിലവിളികളിലേക്ക്‌
എനിക്ക് ഒട്ടും ദയ തോന്നിയില്ല ഞാന്‍ സംത്രിപ്ത്തനായിരുന്നു ഈ പ്രതികാരത്തില്‍
ഞാന്‍ കാത്തിരിക്കുകയായിരുന്നു ഇനിയും അവള്‍ എന്തെ എത്തിയില്ല
ഞാന്‍ വീണ്ടും നോക്കി ഇപ്പോള്‍ ആരൊക്കെയോ എന്റ്റെ ശവശരീരത്തില്‍ പുഷ്പ്പങ്ങലര്‍പ്പിക്കുന്നു
ഒരു ചുവന്ന റോസാ പൂ എന്റ്റെ നെഞ്ചില്‍ വെച്ച് ഒരു നിമിഷം നോക്കിനിന്നു
പിന്തിരിഞ്ഞു നടന്ന ആ രൂപം കണ്ടു ഞാന്‍ നടുങ്ങി
അവള്‍ ..അവള്‍
അതെന്റ്റെ നിമ്മിയായിരുന്നു
ഞാന്‍ സര്‍വ ശക്ത്തിയുമെടുത്തു വിളിച്ചു
പക്ഷെ എന്റ്റെ വാക്കുകള്‍ പുറത്തേക്ക് വന്നില്ല അവള്‍ ആ വിളി കേട്ടതുമില്ല

4 comments: