Thursday, February 20, 2014

ശ്മശാനം

മൂകമായിരുന്നു ആ ശ്മശാനം
എന്തിനായിരിക്കാം ശ്മശാനങ്ങൾക്ക്
ഇരുമ്പ് വാതിലുകൾ ?
ആത്മാക്കൾ പടിയിറങ്ങി
പോകാതിരിക്കാനോ ?
തുരുബെടുത്ത കമ്പികൾ ആയിരുന്നു .
എങ്കിലും
ആ വിരലുകളുടെ നനവും
നിശ്വാസത്തിന്റ്റ്റെ ചൂടും
ഇപ്പോഴും
ആ കമ്പികൾക്ക് ഉണ്ടായിരിക്കും .
കാരണം
അന്ന് വരെ ആ ശ്മാശനത്തിലെ
ആരും കണ്ടിരിക്കാൻ ഇടയില്ല .
പ്രണയം ശരീരങ്ങളുപേക്ഷിച്ചു
ആത്മാക്കളിലേക്ക് അലിഞ്ഞു ചേരുന്നത് .

ശ്മാശാനങ്ങൾക്ക് വാതിലുകൾ
ആവശ്യം തന്നെയാണ് .

ഫെബ്രുവരി പതിനാല്


ഇന്ന് ഫെബ്രുവരി പതിനാല് 
ഇന്നാണത്രേ പ്രണയദിനം 

നീ അറിഞ്ഞില്ലെങ്കിലും
നിന്നോടുള്ള പ്രണയം 
ഇപ്പോഴും ഒടുങ്ങാതെ 
മിടിക്കുന്നുണ്ടുള്ളിൽ 

എന്നെ പ്രണയിച്ചിട്ടും
നിനക്കൊരു കവിത പോലും 
എഴുതാനാവുന്നില്ലേടാ 
എന്ന് അവൾ .
അന്ന് അവൾക്കു വേണ്ടി 
ഞാൻ എഴുതിയത് പോലൊരു 
പ്രണയ മഹാ കാവ്യം 
പിന്നീടു ഒരിക്കൽ പോലും 
വീണ്ടും എഴുതാൻ തോന്നിയിട്ടില്ല .

പക്ഷെ ,
ഞാൻ എഴുതിയ കവിതകളെല്ലാം 
പൈങ്കിളി ആണെന്ന് അവൾ 
വെട്ടി തിരുത്തലുകൾക്കൊടുവിൽ 
ബാക്കിയായത് വിരഹം മാത്രം .

ചുരുട്ടി കൂട്ടി വലിച്ചെറിഞ്ഞത് 
അവളുടെ മുഖത്തേക്കായിരുന്നു 
തിരിച്ചു നടക്കുമ്പോൾ 
ഒരു പിൻ വിളി പ്രതീക്ഷിച്ചിരുന്നു 
കവിതേ ..
നീ പോലും ....!

ഈ കാമുകൻമാരെന്നും 
വിഡ്ഢികൾ ആകുന്നതെന്തുകൊണ്ടാണ് ?

ഇന്നു എഴുതാനിരിക്കുമ്പോൾ 
എനിക്കറിയാം ,
പ്രണയമേ നീയെന്റെ കൂടെയില്ലെന്നു 
കവിതേ ..
നീയും .

Wednesday, April 24, 2013

ഞാൻ.... ( നീ അറിയാതെ പോയത് )



ആ നഗര മദ്ധ്യത്തിലൂടെ ഞാൻ അതിവേഗം നടന്നു ഇരുള് വീഴുന്നതിനു മുന്നേ കണ്ടുപിടിക്കണം ഇല്ലെങ്കിൽ ഈ വലിയ നഗരത്തിൽ ഇരുളിൽ ഞാൻ ഒറ്റക്കായി പോകും എന്തൊരു തിരക്കാണ് ഈ നഗരത്തിനും നഗരത്തിലെ മനുഷ്യര്ക്കും കൂകി വിളിച്ചു ചീറിപായുന്ന വാഹനങ്ങൾ ഞാൻ റോഡിന്റ്റെ അരികു ചേർന്ന് വേഗത്തിൽ നടന്നു വലിയ കെട്ടിട സമുച്ചയങ്ങൾ, വഴിയോര കച്ചവടക്കാർ നാല് ചക്രമുള്ള തള്ളുവണ്ടിയിൽ അന്നന്നത്തെ അന്നത്തിനായി ചെറുകിട കച്ചവടം നടത്തുന്നവർ ഒട്ടിയ വയറുമായി കീറി പറിഞ്ഞ വസ്ത്രം ധരിച്ചു അന്യന്റ്റെ ചില്ലറ തുട്ടിനായി കൈനീട്ടുന്നവരും കുറവല്ല ഈ വലിയ നഗരത്തിൽ
ഒന്നോർത്താൽ മണ്ടത്തരമായി ഒരു ശരിയായ അഡ്രസ്‌ പോലുമില്ലാതെ ഇറങ്ങി തിരിക്കരുതായിരുന്നു പക്ഷെ വന്നല്ലേ പറ്റു എനിക്ക് കണ്ടല്ലേ പറ്റു പണ്ടെങ്ങോ ഒരു സൌഹൃത സംഭാഷണത്തിനിടയിൽ പറഞ്ഞു തന്ന ഓർമ്മകൾ ഉണ്ട് മനസ്സിൽ അല്ലെങ്കിലും അവളുടെ വാക്കുകൾ എന്നും ഞാൻ മനസ്സിൽ സൂക്ഷിചിരുന്നല്ലോ ഒരിക്കലും മാഞ്ഞുപോകാതെ അവളുടെ മുഖം പോലെ അത്രക്കും എനിക്ക് പ്രിയപെട്ടതല്ലേ അവൾ ഇതുതന്നെയാണെന്ന് തോന്നുന്നു പറഞ്ഞ ലക്ഷണങ്ങൾ വെച്ച് നോക്കിയാല ഇത് തന്നെ ആരോടെങ്കിലും ഒന്ന് ചോദിക്കാ മെന്നു വെച്ചാൽ ആരും എന്നെ കണ്ട ഭാവം പോലും നടിക്കുന്നില്ല അതിലെ വന്ന ഒരു മധ്യവയസ്ക്കാൻ എന്റ്റെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി പെട്ടന്ന് എന്തോ ഓർത്ത്‌ ഭയന്നെന്ന പോലെ അതിവേഗം തിരിഞ്ഞു നടന്നു ഒരു വൃത്തികെട്ട പട്ടി എന്നെ നോക്കി ഒന്ന് മുരളുകമാത്രം ചെയ്തു പിറകിലേക്ക് നടന്നു
ഞാൻ രണ്ടും കല്പ്പിച്ചു അകത്തേക്ക് കടന്നു ഗൈറ്റ് കടന്നു ഉള്ളിലേക്ക് കയറിയപ്പോൾ ചെടികല്ക്ക് നനച്ചു കൊണ്ടിരുന്ന കുട്ടി ഒന്ന് തിരഞ്ഞു നോക്കുക മാത്രം ചെയ്തു ഞാൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ അവൾ അവളുടെ ജോലിയിൽ മുഴുകി പത്രത്തിൽ ചൂടുള്ള വാർത്തകൾ പറത്തുന്നതിനിടയിൽ ആ മധ്യവയസ്കനും എന്നെ കണ്ടതായി നടിച്ചില്ല ഞാൻ അകത്തേക്ക് കടന്നു
അതൊരു കിടപ്പ് മുറിയായിരുന്നു വെളുത്ത വിരിപ്പിൽ ഇളം റോസ് പൂക്കളുള്ള വിരിപ്പ് വിരിച്ച മെത്തയിൽ പാതി വായിച്ചു തീര്ത്ത പുസ്തകം മാറിൽ കമിഴ്ത്തിവെച്ചു കണ്ണുകൾ മെല്ലെ അടച്ചു അവൾ ഏതോ ദിവാ സ്വപനത്തിലെന്ന പോലെ
അവളുടെ ചുരുണ്ട മുടിയിഴകളും ആ കണ്ണടയും എനിക്ക് ആളെ കാട്ടിതരികയായിരുന്നു ഞാൻ ഒരിക്കലും ഇവളെ കണ്ടിരുന്നില്ലല്ലോ ഞാൻ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്ന് അങ്ങനെ എത്ര നേരം നിന്നു എന്ന് എനിക്കറിയില്ല പിറകിലെ കാല്പെരുമാറ്റം കേട്ടപ്പോളാണ് എനിക്ക് സ്ഥലകാല ബോധം ഉണ്ടായത് എനിക്ക് എവിടെ എങ്കിലും ഒളിക്കാൻ കഴിയുന്നതിനു മുന്നേ അവരുള്ളിലേക്ക്‌ കടന്നു വന്നിരുന്നു പക്ഷെ അവർ എന്നെ കാണുന്നുണ്ടായിരുന്നില്ല ആ മധ്യവയസ്കൻ റൂമിൽ നിന്നും വെളിയിളിറങ്ങിയപ്പോൾ അവൾ ഞാൻ നില്ക്കുന്നിടത്തെക്കുനോക്കി എന്റ്റെ ഹൃതയം പടപടാ ഇടിക്കാൻ തുടങ്ങി അവൾ യാതൊരു ഭാവ ഭേദവും കൂടാതെ ചോതിച്ചു
"ഉം എന്താ??"
അല്ല ഞാൻ ...... എന്നെ എങ്ങനെ..???
അവൾ ഒരിക്കലും എന്നെയും കണ്ടിരുന്നില്ലല്ലോ
മനസിലായി...... എന്താ ഇവിടെ എന്നാ..?
എന്നെങ്കിലും ഒരിക്കൽ തമ്മിൽ കാണുന്ന നിമിഷങ്ങളെ കുറിച്ച് ഞാൻ പലപ്പോഴും കണക്കു കൂട്ടി നോക്കാറുണ്ടായിരുന്നു പലപ്പോഴും എന്റ്റെ കണക്കു കൂട്ടലുകൾക്ക് ഒടുവിൽ ഉത്തരങ്ങൾ പലതായിരുന്നു എന്നാൽ ഈ ഉത്തരം എനിക്കൊരിക്കലും കിട്ടാത്തതായിരുന്നു ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്ത ചോദ്യമായിരുന്നു
"അതിപ്പോ ... ഞാൻ....
എന്റ്റെ വാക്കുകൾ എവിടെ ഒക്കെയോ തട്ടി ചിതറി അവ്യക്ത്തമായി
എന്നെങ്കിലും ഒരിക്കൽ കാണുമ്പോൾ പറയാൻ സ്വരുക്കൂട്ടി വെച്ചതെല്ലാം എവിടെയോ നഷ്ട്ടമായിരിക്കുന്നു
"നീ വരുമെന്ന് കരുതി ഞാൻ കാത്തിരുന്നു പക്ഷെ"
"എന്ത് പക്ഷെ വരുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലല്ലോ ?"
"ഞാൻ ആഗ്രഹിച്ചിരുന്നു, എന്നോട് പറയാതെ പറഞ്ഞിരുന്നില്ലേ ? മോഹിപ്പിചിരുന്നില്ലേ ? ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തത് നിന്നെ സ്നേഹിച്ചതോ ?"
"എന്റ്റെ മോഹങ്ങളിൽ ഒരിക്കലും നീ ഉണ്ടായിരുന്നില്ല എല്ലാം ഞാൻ പറഞ്ഞതല്ലേ എന്നീട്ടും നീ "
ശരിയാണ് ഞാൻ മാത്രമാണ് തെറ്റ് കാരൻ ഒരിക്കലും നിനക്കൊരു ശ്യല്ല്യമാകരുതെന്നു ഞാൻ കരുതുമായിരുന്നു എന്നാലും നിന്റ്റെ ഓർമ്മകൾ പോലും എന്നെ നിന്റ്റെ പാതങ്ങൾ പിന്തുടരാൻ പ്രേരിപ്പിക്കുമായിരുന്നു നിന്നെ കുറിച്ചല്ലാതെ എനിക്ക് ഒന്നും ചിന്തിക്കാൻ കഴിയില്ലായിരുന്നു നീ ഇല്ലെങ്കിൽ ഞാൻ ചത്തു കളയുമെന്ന് ഞാൻ പറഞ്ഞതും നിന്നെ സ്വന്തമാക്കാൻ വേണ്ടി മാത്രമായിരുന്നു
"എന്നാൽ ......
"എനിക്കറിയാമായിരുന്നു ഒരു പെണ്ണിന് വേണ്ടി ജീവിതം കളയാൻ വേണ്ടി മാത്രം വിഡ്ഢി അല്ല നീ എന്ന്"
ശരിയായിരുന്നു ഏതെങ്കിലും ഒരു പെണ്ണിന് വേണ്ടി ജീവിതം കളയാൻ മാത്രം വിഡ്ഢിയല്ല ഞാൻ പക്ഷെ എന്റ്റെ ജീവിതം നിനക്കൊരു ശ്യല്ല്യമായി തീരുമെന്ന് ഞാൻ മനസിലാക്കി തുടങ്ങിയപ്പോ .....!!!
ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം ഞാൻ തന്നെ മൌനം വെടിഞ്ഞു
"എനിക്ക് പോണം"
കൂടെ വരണമെന്ന് ഞാൻ പറയില്ല കാരണം വരാൻ നിനക്കതിനു കഴിയില്ലെന്ന് എനിക്കറിയാം കൊണ്ട് പോകാൻ എനിക്കും
അവസാനമായി ഒന്ന് ചോദിചോട്ടെ ഒരിക്കലെങ്കിലും നീ എന്നെ പ്രണയിച്ചീട്ടുണ്ടോ ഒരു നിമിഷമെങ്കിലും
എന്തോ പറയാൻ ചുണ്ടുകൾ വിടര്ത്തിയ അവളെ ഞാൻ തടഞ്ഞു
വേണ്ട ഒരു മറുപടി ഞാൻ പ്രതീക്ഷിക്കുന്നില്ല
എന്റ്റെ മനസ്സിൽ ഞാൻ എന്നും നിന്നെ പ്രണയിച്ചിരുന്നു
എനിക്ക് അതു മതി ഒന്ന് കാണണം എന്നുണ്ടായിരുന്നു അതാ വന്നത് ഇനി ഒരു തിരിച്ചു വരവുണ്ടാകില്ലല്ലോ എനിക്കായി അനുവദിച്ച നിമിഷങ്ങല്ക്ക് നന്ദി ഇറങ്ങട്ടെ
തിരിഞ്ഞു നോക്കാതെ ഞാൻ ഇറങ്ങി നടന്നു അപ്പോഴും പത്രത്തിൽ മുഖം താഴ്ത്തി വായനയിലായിരുന്ന അപരിചിതനോ മുറ്റത്തു നനച്ചു കൊണ്ടിരുന്ന ആ ബാലികയോ എന്നെ കാണുന്നുണ്ടായിരുന്നില്ല ഞാൻ അതിവേഗം നടന്നു എനിക്കുവേണ്ടിയുള്ള കർമങ്ങൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു എല്ലാവരും കൂടിയീട്ടുണ്ട് എന്നെ സ്നേഹിക്കുന്നവരും അറിയുന്നവരും എല്ലാം എന്നീട്ടും ഞാൻ ആഗ്രഹിക്കുന്ന നീ മാത്രം വന്നില്ല നിനക്ക് വേണ്ടിയല്ലേ ഞാൻ എന്നെ ഇല്ലാത്താക്കിയത് ഞാൻ എത്തുമ്പോൾ എന്റ്റെ ശരീരം എനിക്കായി ഒരുക്കിയ ചിതയിലേക്ക് വെക്കുകയായിരുന്നു ഇനി എനിക്ക് വിടപറയാൻ സമയമായി എന്റ്റെ ഭൂമിയിലെ അവസാന നിമിഷം ഞാൻ പ്രത്യാശയോടെ ഒരാവര്ത്തി കൂടി തിരിഞ്ഞു നോക്കി ഇപ്പോൾ എന്റ്റെ കണ്ണുകളിൽ പ്രതീക്ഷയല്ല വേര്ത്തിരിച്ചരിയാൻ കഴിയാത്ത എന്തോ ഒരു ഭാവം രണ്ടു ഇറ്റു കണ്ണ് നീര് പൊഴിക്കാൻ പോലും മരിച്ചവർക്കാവില്ലല്ലോ എങ്കിലും ഈ ജീവിതം നിനക്ക് വേണ്ടി സമര്പ്പിച്ചു പോകുമ്പോൾ ബാക്കി വെക്കാൻ നിനക്ക് നല്ലൊരു ഓർമ്മപോലും നല്കാൻ കഴിയാതെ പോയ പാപിയായി പോയല്ലോ ഞാൻ ഒരു പെണ്ണിന് വേണ്ടി ജീവിതം വെടിഞ്ഞ വിഡ്ഢിയായി നിന്റ്റെ മനസ്സിൽ ഞാൻ ഉണ്ടാകുമോ എന്നെങ്കിലും

Sunday, April 21, 2013

പിന്‍വിളി...







ഞാൻ ഇന്നലെ നടന്നത്
നൈറ്റ്‌ ക്ലബ്ബിലേക്ക് ആയിരുന്നു
വഴി അരുകിലിരുന്നു ആ പ്രാന്താൻ
വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു
നിന്റ്റെ പാദങ്ങൾ നരകത്തോട് അടുക്കുന്നു
മദ്യ ലഹരി എന്റ്റെ കേൾവിയെ
കാര്ന്നു തിന്നിരുന്നു

ഇന്നെന്റ്റെ കാതുകളിൽ
മദ്യത്തിന്റ്റെ ലഹരിയില്ല
പിന്‍വിളിയുടെ മാറ്റൊലിയും
തിരിച്ചു നടക്കാന്‍
സമയവും
ശക്തിയും

Friday, April 5, 2013

പ്രതീക്ഷ ....




ഉറക്കമില്ലാത്ത രാത്രികൾ തന്നു 
പകൽ വീണ്ടും എന്നോട് യാത്ര പറയുന്നു 
ദൂരെ നീ ഉറങ്ങുകയാവും 
നിലാവും ,നനുത്ത കാറ്റും , രാക്കിളിപ്പാട്ടും 
വിടരുന്ന പൂക്കളുടെ ഗന്ധവും 
നിന്നെ പുതപ്പായ് മൂടുകയായിരിക്കും
നിന്റെ സ്വപ്നങ്ങളിൽ
നിന്റെ അരികെ ഞാൻ ഉണ്ടാവുമെന്ന
പ്രതീക്ഷകൾക്ക് കനൽ ജ്വലിപ്പിച്ചാണ് 
ഇവിടെ നരച്ച ,പുക മൂടിയ ആകാശത്തിന് 
കീഴെ ,വരണ്ട പൊടി കാറ്റേറ്റു ,
വിയർപ്പു ഗന്ധം പൊങ്ങുന്ന മണൽക്കുന്നുകളുടെ 
ചരിവുകളിൽ 
നിന്നു പടർന്നു കയറുന്ന ഇരുട്ടിന്റെ 
അറ്റങ്ങളെ ഒരു രാത്രി മുഴുവൻ ഉറങ്ങാതെ 
ഇരുന്നു പകലിനോട് കൂട്ടി കെട്ടുന്നത് .

Monday, November 21, 2011

നിസ്സഹായത...






കഥയോ,
കവിതയോ അല്ല..ജീവിതം .
എന്തെങ്കിലുമായി തീരാന്‍ പൊരുതുന്ന
മനുഷ്യന്റെ നിസ്സഹായത മാത്രമാണത്‌.

നാം ആശിക്കുന്നതും ,
ദൈവം നിശ്ചയിക്കുന്നതും
റെയില്‍ പാതകള്‍പോല്‍ സമാന്തരം .
എങ്കിലും ,
ആഗ്രഹങ്ങളില്ലാത്ത ,
സ്വപ്‌നങ്ങള്‍ അന്തി ഉറങ്ങാത്ത,
മനുഷ്യ ഹൃദയങ്ങള്‍ ശ്യൂന്യമാണ് .

വികാര വിചാരങ്ങളുടെ
നിഗൂഡമായൊരു ദ്വീപ്‌ .
സുഗന്ധം വഹിക്കുന്ന സ്വപ്നപ്പൂക്കളും
ദുര്‍ഗന്ധം വമിക്കുന്ന ഓര്‍മ്മ തടാകങ്ങളും
ഉണ്ടിവിടെ ,
പ്രതീക്ഷകളെ ,
നീറുന്ന യാഥാര്‍ത്യങ്ങളെ കുഴിച്ചു മൂടിയ
മറവിയുടെ കുഴിമാടങ്ങളും.

ജീവിതമാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ,
നിറഭേതങ്ങള്‍ക്കിടയില്‍
ഇന്നിന്റെ പച്ചയുണ്ട് .
ജീവിക്കുക ....
ഇന്നില്‍ മാത്രം.
ഇന്നലകളിലോ ,
നാളെകളിലോ
അല്ലാതെ .

ആ നിസ്സഹായതയാണ് ജീവിതം .

Wednesday, November 2, 2011

അവശേഷിക്കുന്നത്...







ജീവിതം ഏറെയൊന്നും നല്‍കി
മോഹിപ്പിച്ചിട്ടില്ലിന്നിതുവരെ
പതിരു കളഞ്ഞളന്നെടുത്തപ്പോള്‍
പാതി പകലും,
പാതി രാത്രിയും

പൊടിപിടിച്ചൊരു
പഴയ പുസ്തകം
വായിച്ചതിത്രയേ ഉള്ളു
എന്നതിനടയാളമായി
അരികു മടക്കി വെച്ച
ചില പകലുകള്‍
എഴുതപെട്ടതിന്‍റെ സാക്ഷ്യം പറയാന്‍
മഷി പടര്‍ന്നു കലങ്ങി പോയ
അക്ഷരങ്ങളായും ചില പകലുകള്‍

എന്‍റെ കൂര്‍ത്ത നഖമുന വികൃതമാക്കിയ
താളുകള്‍ പോലെ ബാക്കി പകലുകള്‍
പിന്നെയുണ്ടായിരുന്നത് രാത്രികള്‍

അവിടെ ഞാനും ,
ഇരുട്ടും മാത്രം

Saturday, August 27, 2011

യത്തീംഖാന...






കടം കേറി
വിഷം കഴിച്ചു
വാപ്പയും
ഉമ്മയും
മരിച്ചതില്‍ പിന്നെയാണ്
ഞാന്‍
വെറും യത്തീമായത്.
ആരോ ദാനം ചെയ്തൊരന്നമുണ്ട്
ഏതോ ചുളിഞ്ഞ
ഉടുപ്പിലേക്ക് ഞാന്‍
സ്വയം കേറിയപ്പോഴാണ്
കൂടെയുള്ള വിശപ്പാറാത്ത
ഏറെ മുഖങ്ങള്‍ കണ്ടത് .
വിശപ്പും
വേദനയും
ഒന്നിച്ചു ന്ണുന്ന
ഇല്ലായ്മകള്‍
ഒരുമിച്ചു പങ്കിടെടുക്കുന്ന
ഞങ്ങള്‍ എങ്ങിനെയാണ്
മതിലുകള്‍ പണിതുയര്‍ത്തുന്ന
നിങ്ങളുടെ ലോകത്തില്‍
വെറും
യത്തീമുകളാവുന്നത്... ?

Saturday, July 16, 2011

-----മുള്ള് മുരിക്ക്‌------






എന്റെ മുള്ളുകളെ
നീ ഭയക്കുന്നതെന്തിനു ?
എന്റെ നോവുകളുടെ
മുരടിച്ച ശിഘിരങ്ങളാണ്
ഈ മുള്ളുകള്‍ ...
എന്റെ അരഷിതത്വത്തിന്റെ
കൂര്‍ത്ത വെളിപ്പെടുത്തലും.
ഇതു രണ്ടും
ഞാന്‍ നിനക്ക് നല്കുനില്ല .
എന്റെ ശിഘിരങ്ങളില്‍
പൂക്കുന്ന
ഹൃദയത്തിന്റെ
നിറവും
മധുവും
നീയെടുത്തുകൊല്‍ക...
അതു നിനക്കായ്‌ മാത്രം
ഞാന്‍ ചിന്തിയ
പ്രതിരോധതിന്റെ
മാംസവും ,
രക്തവുമാണ് .

Saturday, July 9, 2011

മണ്ടന്‍....

പിറകിലൊരു ശവം
ഞാന്‍ ചോദിച്ചു
നീ എന്താ ഇവിടെ
എന്നെ ആരോ കൊന്നു
എന്നെ ഒന്ന് കുഴിചിടാമോ
ഞാനോ
ആരെങ്കിലും
ശരി

ഇന്ന് വിധി
ഒരു വര്ഷം
തടവും
പിഴയും

ഹ ഹ ഹ
ശവം എന്നെ നോക്കി ചിരിച്ചു
ഞാന്‍ പറഞ്ഞില്ലേ
കുഴിച്ചിടാന്‍
മണ്ടന്‍

പോലീസ്
എവിടെയും
പോലീസ് തന്നെ

NB: ഖത്തറില്‍ സ്വന്തം റൂമിന് പിന്നില്‍
ഒരു ശവശരീരം കിടക്കുന്നത് കണ്ടു
പോലീസിനു കാണിച്ചു കൊടുത്ത
മലപ്പുറത്ത് കാരന് ഒരു വര്ഷം തടവും പിഴയും
ഖത്തര്‍ കോടതി വിധി

Saturday, June 25, 2011

ഭ്രാന്തന്റ്റെ ജല്പനങ്ങള്‍





അവന്‍ വിളിച്ചു കൂവി
മരിക്കാന്‍ എനിക്ക് ഭയമില്ല
ഞാന്‍ ചോദിച്ചു
...ജീവിക്കാന്‍ നിനക്ക് ധൈര്യമുണ്ടോ
അവന്‍ ലജിച്ചു തലതാഴ്ത്തി
ജീവിക്കാന്‍ ആര്‍ക്കാണ് ധൈര്യമുള്ളത്‌
ഒരു ഭ്രാന്തനെപോലെ
അവന്‍ വിളിച്ചു കൂവി
മരണത്തെക്കാള്‍ ഭയാനകമാത്രേ ജീവിതം
ഒരു ഭ്രാതന്റ്റെ ജല്പനങ്ങള്‍ക്ക്
ആരും ചെവികൊടുത്തില്ല
അല്ലെങ്കിലും
സത്യങ്ങല്‍ക്കിവിടെ എന്തുവില

Thursday, June 9, 2011

നീ.....




നീ ഒരു കിനാവാണ്
നിശകളില്‍ എന്റ്റെ കണ്ണുകളില്‍ വിശ്രമിക്കുന്നവള്‍
നീ ഒരു പുഞ്ഞിരിയാണ്
ഓര്‍മകളില്‍ എന്റ്റെ ചുണ്ടുകളില്‍ വിരിയുന്നവള്‍
നീ ഒരു കണ്ണീര്‍ കണമാണ്
നോബരങ്ങളില്‍ എന്റ്റെ കവിള്‍ തടത്തിലൂടെ ഊര്ന്നിരങ്ങുന്നവള്‍
നീ ഒരു വിങ്ങലാണ്
ഏകാന്തതകളില്‍ എന്റ്റെ ഇടനെഞ്ചിനു ഭാരമെകുന്നവല്‍
നീ ഒരു തെന്നലാണ്
ഉരുകുമെന്‍ ആത്മാവിനെ വീശി തണുപ്പിക്കുന്നവല്‍
നീ ഒരു നിലാവാണ്‌
ഭയാനകമാമെന്‍ അന്തകാരത്തെ അലിയിക്കുന്നവള്‍
നീ ഒരു മഴയാണ്
ദാഹാര്‍ത്തമായ എന്റ്റെ വേനലിലേക്ക് പെയ്തിരങ്ങുന്നവള്‍

നീ.....



നീ ഒരു കിനാവാണ്
നിശകളില്‍ എന്റ്റെ കണ്ണുകളില്‍ വിശ്രമിക്കുന്നവള്‍
നീ ഒരു പുഞ്ഞിരിയാണ്
ഓര്‍മകളില്‍ എന്റ്റെ ചുണ്ടുകളില്‍ വിരിയുന്നവള്‍
നീ ഒരു കണ്ണീര്‍ കണമാണ്
നോബരങ്ങളില്‍ എന്റ്റെ കവിള്‍ തടത്തിലൂടെ ഊര്ന്നിരങ്ങുന്നവള്‍
നീ ഒരു വിങ്ങലാണ്
ഏകാന്തതകളില്‍ എന്റ്റെ ഇടനെഞ്ചിനു ഭാരമെകുന്നവല്‍
നീ ഒരു തെന്നലാണ്
ഉരുകുമെന്‍ ആത്മാവിനെ വീശി തണുപ്പിക്കുന്നവല്‍
നീ ഒരു നിലാവാണ്‌
ഭയാനകമാമെന്‍ അന്തകാരത്തെ അലിയിക്കുന്നവള്‍
നീ ഒരു മഴയാണ്
ദാഹാര്‍ത്തമായ എന്റ്റെ വേനലിലേക്ക് പെയ്തിരങ്ങുന്നവള്‍

Monday, May 30, 2011

അവള്‍



ഞാന്‍ അവളോട്‌ ഒന്നും ചോതിക്കാരില്ല
ചോതിച്ചാല്‍ അവള്‍ നുണ പറയും
നുണയാണെന്ന് മനസിലാകുമ്പോള്‍ എനിക്ക് സങ്കടം വരും
എന്തിനാ വെറുതെ ഈ സങ്കടം
പരസ്പരം വിശ്വാസമില്ലെങ്കില്‍ പിന്നെ എന്തിനാ
എന്നാലും എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു
...........അവളെ ...........

Friday, May 20, 2011

ധന്യമീ ജീവിതം




മഴ പെയ്ത വഴികളിലൂടെ
കിനാക്കളുടെ ഭാണ്ഡം ചുമന്നു
നമ്മള്‍ അകലുന്നതെന്തിനു
ഈ ഇടവഴിയിലെ ആയിരം വര്‍ണങ്ങളിലെ
പ്രണയത്തെ മറക്കുന്നതെന്തിനു
കാതോട് കിന്നരിക്കുന്ന മഴ
കാറ്റിനോട് കളവു മാത്രം പറഞ്ഞു
മടിച്ചു നില്‍ക്കുന്നത്‌ എന്തിനു
അല്ലെങ്കില്‍ ....... സന്ധ്യകളില്‍
ഞാന്‍ പ്രണയിക്കുന്ന ചിത്ര ശലഭങ്ങളില്‍
നിന്റ്റെ കവിതകള്‍ തെളിയാങ്ങതെന്ത്‌
അറിയില്ലെനിക്ക്‌
എങ്കിലും ഞാന്‍ കരുതിയില്ല
ഒരു വെയിലും .... ഒരു മഴയും ബാക്കിയാക്കി
നമ്മള്‍ അകന്നു പോകുമെന്ന് ..... എങ്കിലും
ഓര്‍മ്മകള്‍ തഴുകുന്ന തീരത്ത് നിന്നും
മഞ്ഞു തുള്ളിയുടെ നൈര്‍മല്ല്യമുള്ള
നിന്നോട് ചേരുവാന്‍ എന്‍
മൌന നൊമ്പരങ്ങളെ അനുവദിക്കുക..
തെളിയട്ടെ ഇനിയൊരു ജന്മത്തില്‍
നെയ്തിരിയായി ഈ മണ്ണില്‍
എന്‍ ജീവിതം......
ഉണരട്ടെ എന്‍ ചിന്തകള്‍ ,
മനുഷ്യ മനസ്സുകളില്‍ പ്രകാശത്തിന്‍
കണികകള്‍ വിതറിടട്ടെ
നീ എന്‍ സ്വന്തമെങ്കില്‍ മറക്കുന്നു ഞാനെന്‍
ഹൃദയനൊമ്പരവും കണ്ണുനീര്‍ പാടുകളും.
ഇനിയൊരിക്കലും അകലാതിരുന്നെന്കില്‍
ധന്യമീ ജീവിതം ധന്യമീ ജീവിതം

Thursday, May 19, 2011

പ്രണയത്തിനൊടുവില്‍




മഴ എനിക്കിഷ്ട്ടമാണ് ...........
മഴയിലൂടെ ഞാന്‍ അനുഭവിക്കുന്നത്
മഞ്ഞകിളിയുടെ സംഗീതമായിരുന്നു
ശലഭത്തിന്റ്റെ സംഗീതമായിരുന്നു
പുക്കളുടെ സൌരാഭ്യമായിരുന്നു
മരണത്തിന്റ്റെ ഗന്ധമായിരുന്നു
പ്രിയപ്പെട്ടവരുടെ സ്നേഹമായിരുന്നു
ദുഖാത്മകമായ വേര്‍പിരിയലിന്റ്റെ നൊമ്പരമാണ് മഴ
മഴ മേഘങ്ങലോഴിഞ്ഞ ആകാശത്ത്‌ നിന്ന് ഞാന്‍
നിന്നെ മാത്രമേ ഉറ്റു നോക്കുന്നുള്ളൂ എന്നറിഞ്ഞീട്ടും
ആത്മാവുകളുടെ ലോകത്ത്‌ മൌനമായി
ചിരിക്കുന്നതും കരയുന്നതും നിനക്ക് വേണ്ടി മാത്രമാണെന്ന് എന്നറിഞ്ഞീട്ടും
എന്നെ ഓര്‍ക്കാന്‍ നീ മറന്നു പോയതെന്തേ
പറയു നീ എന്നെ സ്നേഹിചിരുന്നില്ലേ ........ഒരിക്കല്‍ പോലും
വീണ്ടും വീണ്ടും പുക്കുന്ന നീലകുരുഞ്ഞികളെ കാത്തിരിക്കും പോലെ
എന്റ്റെ മനസും കാത്തിരിക്കുകയാണ് .....ഇനി ഒരു ജന്മത്തിനായി
എനിക്കെന്റ്റെ ജീവനേക്കാള്‍ വിലപ്പെട്ടതായിരുന്നു നീ
വര്‍ഷങ്ങളോളം നെമ്പെടുത് എനിക്ക് കിട്ടിയ ജന്മസാഫലല്യം
ഇനി ഒരു പക്ഷെ ............
ഒരു ജീവിതം മുഴുവന്‍ നീ മാത്രം എന്റ്റെ സ്വന്തമായിരുന്നെന്കില്‍
അത്രക്ക്‌ ഞാന്‍ എന്നെ സ്നേഹിച്ചിരുന്നു
അറിയാം എനിക്കത്‌ .......... പക്ഷെ .......
കലാലയ ഇടനാഴികളിലെവിടെയോ വെച്ചായിരുന്നു
നീ എന്റ്റെ മനസിലേക്ക്‌ കടന്നു വന്നത്
നീ എന്റ്റെ ആരാണെന്ന് ചോതിച്ചാല്‍ അറിയില്ല
ഇന്നോളം ചന്ങാതിയായും ......കാമുകിയായും
എന്റ്റെ മനസ്സില്‍ നീ ഉണ്ടായിരുന്നു .....എന്നീട്ടും .
നീ എന്തിനാ ഒന്നും പറയാതെ പോയത്‌
അറിയുക ........നീ ഇപ്പോഴും എന്റ്റെ ഹൃതയത്തില്‍ ജീവിക്കുന്നു
എന്റ്റെ പഴയ കിലുക്കാം പെട്ടിയായി

എന്നെന്‍ ഏകാന്തതയില്‍ നിന്‍ സ്വരം നിറഞ്ഞു
അന്നെന്‍ ഹൃതയത്തില്‍ നിന്‍ പേര് ഞാന്‍ എഴുതി വെച്ചു
എന്നിനി ഒരു മൊഴി നിന്‍ ചുണ്ടില്‍ നിറയും
അന്നെന്‍ കാത്തിരിപ്പിന്‍ മൌനം നീ തിരിച്ചറിയും
കാത്തിരിക്കുന്നു വരില്ലെന്ന് അറിയാമായിരുന്നീട്ടും
വരും ജന്മങ്ങളില്‍ നാം ആരൊക്കെ ആയാലും ...
ഞാന്‍ നിന്നെയും ....നീ എന്നെയും
തിരിച്ചറിയണമെന്ന പ്രാര്‍ഥനയോടെ

Saturday, May 14, 2011

വൃദ്ധ സദനത്തിലെ കട്ടില്‍




വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ കവാടം കടക്കുമ്പോള്‍
അവരെന്റ്റെ മുഖത്തേക്ക് നോക്കിയ
അതേ ദയനീയതയായിരുന്നു എന്റ്റെ കണ്ണുകളില്‍
ഒരിക്കല്‍ ഞാന്‍ ഒരുക്കിയ കട്ടില്‍
ഇവര്‍ എനിക്ക് വേണ്ടി ഒരുക്കുന്നു
നാളെ
ഇവര്‍ക്കുവേണ്ടി ഈ കട്ടിലൊരുക്കാന്‍ വിധിക്കപെട്ട കുരുന്നുകള്‍
എന്റ്റെ തൊലി ചുളിഞ്ഞ കൈകളില്‍ ചുംബിച്ചു
നടന്നു നീങ്ങുബോള്‍ ഞാന്‍ ഓര്‍ത്തു
നോട്ടു കെട്ടിന്റ്റെ ബലത്തില്‍
കുടുംബകല്ലറ പോലെ ദൃടമാകുകയാണല്ലോ
ഈ കട്ടിലും

Wednesday, May 4, 2011

ഇയ്യാം പാറ്റകള്‍

പിറന്നു മരിക്കുന്ന സന്ധ്യാ ദീപത്തിന്‍
അരികിലിരുന്നു
മിഴികളില്‍ സ്നേഹവുമായി
ഇലഞ്ഞി പൂ മണക്കുന്ന മുടിയഴിച്
പട്ടുചേല ചുറ്റി
മണ്ണിന്റ്റെ ആര്‍ദ്ര ഗന്ധവുമാവാഹിച്
എന്റ്റെ ഹൃതയത്തിലൂടെ
നീ പെയിതിറങ്ങുന്നു ...

ഒടുവിലെ സന്ധ്യയും വിടപറയുമ്പോള്‍
മറ്റൊരു പ്രഭാതത്തിനു വേണ്ടി
കാത്തുനില്‍ക്കാന്‍ മനസുവരാതെ
കത്തുന്ന വിളക്കിന്റ്റെ
നിഴല്‍ വെട്ടത്തിനരികില്‍
മിഴിനീര്‍ ചാലുകളില്‍
ഉടക്കിവലിക്കുന്ന പ്രാണന്റ്റെ
സ്നിക്ത ഭാവങ്ങളെ വകവെക്കാതെ
യാതാര്ത്യങ്ങളുടെ വെളിച്ചത്തിലേക്ക്
ഒരു യാത്ര ........ വ്യര്‍ത്തമീ യാത്ര

Tuesday, May 3, 2011

ഇരുട്ട് ....




ഇന്നലെ ....


ഞാന്‍ നോക്കുമ്പോള്‍ അവള്‍ ഇരുട്ടിലേക്ക് നടക്കുകയായിരുന്നു
എന്നാലും അവളുടെ മുഖത്ത് ഒരു വശ്യമായ ചിരിയുണ്ടായിരുന്നു
ആരെയും ത്രസിപ്പിക്കുന്ന നോട്ടവും
കണ്ണുകള്‍ക്ക് കാന്തികമായ ശക്തിയുണ്ടായിരുന്നു
അന്തരീഷത്തില്‍ മുല്ല പൂവിന്റ്റെ ഗന്ധം നിറയുന്നു ഒപ്പം സീല്‍ക്കരങ്ങളും
ഞാന്‍ ഇരുട്ടിനെ വകഞ്ഞു മാറ്റി
റയില്‍വേ സ്റേഷന്‍ ലകഷ്യമാകി നടന്നു


ഇന്ന് .....


ഇന്നും ഞാന്‍ അവളെ കാണുമ്പോള്‍ അവള്‍ ഇരുട്ടിലേക്ക് നടക്കുകയായിരുന്നു
ആ മുഖത്തെ വശ്യമായ ചിരി ഇന്നും ഉണ്ടെങ്കിലും
പ്രസരിപ്പിനു കുറവുണ്ടായിരുന്നു
ത്രസിപ്പിക്കുന്ന നോട്ടം ദയനീയമായി മാറിയിരിക്കുന്നുവോ
അന്തരീഷത്തില്‍ മുല്ലപ്പൂവിന്റ്റെ ഗന്ധം ഉയരുന്നു
സീല്കാരങ്ങള്‍ക്ക് പകരം ഇരുളിന്റ്റെ മറവില്‍ നിന്നും
കീറ തുണിയില്‍ കിടന്ന കുഞ്ഞിന്റ്റെ രോദനം ഉയരുന്നു
അവളൊന്നു ഞരങ്ങിയോ വേദനയോടെ ?
അതൊരു നിശ്വാസമായി പുറത്തേക്കു വന്നു എന്ന് തോന്നി
ഇരുളില്‍ നിന്നും പുറത്തു വന്ന അവള്‍ ആ കുഞ്ഞിനേയും എടുത്തു
അടുത്തു കണ്ട ചായകട ലക്ഷ്യമാക്കി നടക്കുമ്പോള്‍
അവളുടെ മുഖത്തു ഒരു സംതൃപ്തി ഞാന്‍ കണ്ടു
ഞാന്‍ എന്റ്റെ ട്രെയിന്‍ ലക്‌ഷ്യം വെച്ചു നീങ്ങി തുടങ്ങിയിരുന്നു


നാളെ ......


അവള്‍ ഇരുട്ടിലേക്ക് നടന്നില്ല
അവള്‍ ആരെയോ കാത്തിരിക്കുകയായിരുന്നു
ചെവിയില്‍ ചേര്‍ത്തു വെച്ച മൊബയില്‍ ഫോണില്‍ ആയിരുന്നു അവളുടെ ശ്രദ്ധ
ഞാന്‍ കണ്ടു അവളുടെ ചുളിവുകള്‍ വീണ മുഖം
വായില്‍ ചവച്ചരച്ച പുകയിലയുടെ കറ
മുല്ല പൂവിന്റ്റെ ഗന്ധം മാത്രം അവിടെ മായാതെ തളം കെട്ടിനില്‍ക്കുന്നു
ഇരുട്ടിനെ കീറി മുറിച്ചു വന്ന ആടമ്പര കാരില്‍നിന്നും ഇറങ്ങിവന്ന പെണ്‍കുട്ടി
ആ ശോഷിച്ച കൈകളിലേക്ക് എറിഞ്ഞു കൊടുത്ത നോട്ടുകള്‍ എണ്ണി തിട്ടപെടുത്തുമ്പോള്‍
ആ മുഖത്ത് പഴയ വശ്യത
കണ്ണുകളില്‍ കഴുകന്റ്റെ കൌശലം
അവള്‍ വെളിച്ചത്തിലേക്ക് നടക്കുമ്പോള്‍ ആ പെണ്‍കുട്ടി
അവളുടെ മറപറ്റി നടക്കുകയായിരുന്നു
അവള്‍ക്കു ആ കീരത്തുണിയിലെ കുഞ്ഞിന്റ്റെ മുഖമായിരുന്നു
പക്ഷെ.......
അവളില്‍ നിന്നും രോദനം ഉയര്‍ന്നില്ല...
എന്നാലും അവള്‍ ഇടയ്ക്കിടെ കണ്ണുകള്‍ തുടക്കുന്നുണ്ടായിരുന്നു
അടുത്ത ആടമ്പര കാര്‍ വരുന്നത് വരെ ആ കണ്ണുനീര്‍
ആരും കാണാതിരിക്കാന്‍ വേണ്ടി മാത്രം

ഞാന്‍ എത്തുമ്പോള്‍ എന്റ്റെ ട്രെയിന്‍ ഒരു ചൂളം വിളിയോടെ
പോകാന്‍ ഒരുങ്ങുകയായിരുന്നു...

Friday, April 29, 2011

ഉത്തരങ്ങളില്ലാതെ .....




നീ തന്നെ പറയു
എന്താണ് സംഭവിച്ചത്
വ്യക്ത്തമായൊരു ഉത്തരം
ഞാന്‍ ആഗ്രഹിക്കുന്നില്ല
അല്ലെങ്കിലും
ചോദ്യങ്ങള്‍ക്കാണല്ലോ പ്രസക്ത്തി
വളരെ
നേര്‍ത്തുപെയ്യുന്നൊരു മഴ
നാട്ടുവഴികളിലെ
പതിഞ്ഞ രാത്രി താളങ്ങള്‍
വിരസമായൊരു നോവലിലെ
ആകാംക്ഷയില്ലാത്ത അന്ത്യം
മഴ, വെയില്‍,
വെയില്‍, മഴ,
ഞാന്‍ ആദ്യമേ പറഞ്ഞില്ലേ ??
കാര്യങ്ങള്‍ ഉദ്ദേശിച്ചപോലെ അല്ല
പോകുന്നതെന്ന്
വയലറ്റ് പൂക്കള്‍
ഇഷ്ട്ടമാണോ ??
പുലര്‍ച്ചെ
ഞാന്‍ കണ്ട സ്വപ്നം
എന്തായിരുന്നുവെന്ന്
പലവട്ടമാലോചിചീട്ടും
ഓര്‍മ്മ വരുന്നില്ല